രോഗലക്ഷണങ്ങളില്ലെങ്കിലും പ്രോട്ടോക്കോള്‍ പാലിച്ച് നിരീക്ഷണത്തില്‍ കഴിയുകയാണ്.
സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വീട്ടിലിരുന്ന് ചെയ്യും. മുമ്ബ് രോഗം വന്ന് ഭേദമായിരുന്നെങ്കിലും പോസിറ്റീവായ ആരുമായോ സമ്ബര്‍ക്കം പുലര്‍ത്തിയതാണ് വീണ്ടും രോഗം വരാന്‍ കാരണമായത്.ആദ്യ തവണ രോഗം സ്ഥിരീകരിച്ചപ്പോള്‍ ബോറിസ് ജോണ്‍സന്റെ നില അതീവഗുരുതരമായിരുന്നു. അദ്ദേഹത്തെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ജനപ്രതിനിധിയുമായ ലീ ആന്‍ഡേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ട്തുടങ്ങിയത്.