മകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തി പൃഥിരാജും സുപ്രിയയും

0
https://www.instagram.com/p/CHYQMA-AjKr/?utm_source=ig_embed

മകള്‍ അലംകൃതയുടെ പേരിലാണ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. അല്ലി പൃഥിരാജ് എന്ന പേരിലുള്ള അക്കൗണ്ട് മാനേജ് ചെയ്യുന്നത് പൃഥിരാജും ഭാര്യ സുപ്രിയയുമാണെന്നും ബയോയില്‍ കണിക്കുന്നു. ഈ വ്യാജ അക്കൗണ്ടിനെതിരെയാണ് പൃഥിരാജും സുപ്രിയയും രംഗത്തു വന്നിരിക്കുന്നത്. പൃഥിരാജും സുപ്രിയയും വളരെ വിരളമായി മാത്രമെ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കാറുള്ളൂ.ഈ അക്കൗണ്ട് തന്റെ മകളുടേതല്ലെന്നും ആറ് വയസ്സുകാരിക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് വേണമെന്ന് കരുതുന്നില്ലെന്നുമാണ് പൃഥിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവരുതെന്നും പൃഥിരാജ് പറഞ്ഞു.’ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങള്‍ നിയന്ത്രിക്കുന്ന പേജല്ല. ഞങ്ങളുടെ ആറുവയസുള്ള മകള്‍ക്ക് ഒരു സോഷ്യല്‍ മീഡിയ സാന്നിധ്യം ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. പ്രായമാവുമ്ബോള്‍ അവള്‍ക്ക് അതിനെക്കുറിച്ച്‌ തീരുമാനിക്കാം. അതിനാല്‍ ദയവായി ഇതിന് ഇരയാവരുത്,’ പൃഥിരാജും സുപ്രിയയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.

You might also like
Leave A Reply

Your email address will not be published.