മലയാളത്തിന്റെ സ്വന്തം കടുംബനായകന്‍ കുഞ്ചാക്കോ ബോബന് ഇന്ന് പിറന്നാള്‍. താരത്തിന്റെ 44-ാം ജന്മദിനമാണ് ഇന്ന്
തങ്ങളുടെ പ്രിയപ്പെട്ട ചാക്കോച്ചന് ആശംസകള്‍ നേരുകയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും.ചാക്കോച്ചന്റെ സമീപകാല ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ അഞ്ചാംപാതിരയുടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ചാക്കോ ബോയ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.”ഇനിയും നമ്മള്‍ ഒരുമിച്ച് സിനിമകള്‍ ചെയ്യും, ഇനിയും നമ്മള്‍ ഞാന്‍ എന്നെങ്കിലും ജയിക്കുന്നത് വരെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഏറ്റുമുട്ടിക്കൊണ്ടേയിരിക്കും. പുറന്തനാള്‍ ആശംസകള്‍ ചാക്കോ ബോയ്.”പ്രിയപ്പെട്ട ചാക്കോച്ചേട്ടന് പിറന്നാള്‍ ആശംസകള്‍ എന്ന തുടക്കത്തോടെയാണ് നവ്യ നായരുടെ കുറിപ്പ്. പ്രിയയ്ക്കും ഇസഹാക്കിനുമൊപ്പം സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജിവിതം ചാക്കോച്ചനുണ്ടാകട്ടെ എന്നും നവ്യ ആശംസിച്ചു.നടി അനുശ്രീയും കുഞ്ചാക്കോ ബോബന് ആശംസകളുമായി എത്തിപിറന്നാള്‍ ദിനത്തില്‍, 44 വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിക്ക് ജന്മം നല്‍കിയ തന്റെ അമ്മയുടെ ചിത്രമാണ് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്.അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. ‘നിറം’, ‘കസ്തൂരിമാന്‍’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവര്‍ന്ന കുഞ്ചാക്കോ ബോബന്‍ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചന്‍ മാറുകയായിരുന്നു.