മലയാറ്റൂര്‍ മണപ്പാട്ടുചിറയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ വാട്ടര്‍ സൈക്കിളുമായി മലയാറ്റൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍
സയന്‍സ് ക്ലബിെന്റ േപ്രാജക്റ്റ് എന്ന നിലയിലാണ് ജുഗ്ഗീസ് കെ. ഷാജിയും സാമുവല്‍ വര്‍ഗീസും വാട്ടര്‍ സൈക്കിള്‍ നിര്‍മിച്ചത്.ക്ലബ് കണ്‍വീനര്‍ ബെര്‍ലി വര്‍ഗീസ്, റിജോ ജോസഫ്, സനല്‍ പി. തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. വെള്ളത്തില്‍ പൊങ്ങിക്കിടക്കാനായി ആറ് ഇഞ്ച് പി.വി.സി പൈപ്പ് ഉപയോഗിച്ചിട്ടുണ്ട്. പഴയ സൈക്കിളിെന്റ ചട്ടക്കൂട് രൂപമാറ്റം വരുത്തിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ദിശ നിയന്ത്രിക്കാന്‍ മുന്‍ഭാഗത്ത് ലോഹപാളിയും ഉപയോഗിച്ചിട്ടുണ്ട്.പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ തനിയെ തുറക്കുകയും അടയുകയും ചെയ്യുന്ന സംവിധാനം വാട്ടര്‍ സൈക്കിളിെന്റ വശങ്ങളില് ഘടിപ്പിച്ചിരിക്കുന്നത്.5000 രൂപയില്‍ താഴെ മാത്രം നിര്‍മാണ ചെലവുള്ള വാട്ടര്‍ സൈക്കിള്‍ ഒരു വിനോദോപാധിയായും ഉപയോഗിക്കാമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.