യുഎഇയില്‍ കൊവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു

0

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,251 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 736 പേര്‍ രോഗമുക്തരാവുകയും ചെയ്തു.യുഎഇയില്‍ ഇതുവരെ 167,753 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 154,185 പേരും രോഗമുക്തരായി. 570 മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 12,998 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 1.66 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയതായാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

You might also like
Leave A Reply

Your email address will not be published.