യുഎസില്‍ ഭരണമാറ്റത്തോട് നിസ്സഹകരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരേ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍
അധികാരമാറ്റം വൈകിയാല്‍ കൊറോണ വ്യാപനം രൂക്ഷമാകുമെന്നും നിരവധി പേരുടെ മരണത്തിലേക്ക് നയിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ഡെലാവറില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍.കൊറോണ വ്യാപനം നിയന്ത്രിക്കാന്‍ മികച്ച ഏകോപനം അനിവാര്യമാണ്. വാക്‌സിന്‍ വിതരണത്തിലുള്‍പ്പെടെ തന്റെ സര്‍ക്കാരിന് നയരൂപീകരണം നടത്തേണ്ടതുണ്ടെന്നും അധികാരമാറ്റം വൈകുന്നത് ഇതിനെല്ലാം തടസമുണ്ടാക്കുമെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. പരാജയം അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന ട്രംപിന്റെ നിലപാട് നിരുത്തരവാദപരമാണെന്ന് ബൈഡന്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതായി തിങ്കളാഴ്ചയും ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്റെ മുന്നറിയിപ്പ്.ട്രംപിന്റെ നിലപാടിനെ വിമര്‍ശിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. ഇത് കളിയല്ലെന്നായിരുന്നു മിഷേല്‍ ഒബാമയുടെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച് ട്രംപ് അനുകൂലികള്‍ കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയിരുന്നു.