രണ്ട് മാസത്തേക്ക് സൂര്യനുദിക്കില്ല

0

അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് അലാസ്ക. ഭൂരിഭാഗം പ്രദേശങ്ങളും ആര്‍ട്ടിക് മേഖലയിലായതിനാല്‍ ജനവാസയോഗ്യമായ കേന്ദ്രങ്ങള്‍ ഇവിടെ പൊതുവെ കുറവാണ്. ആര്‍ട്ടിക് സര്‍ക്കിളിന് വടക്ക് സ്ഥിതിചെയ്യുന്ന ഈ ചെറിയ പട്ടണത്തിലെ പ്രതിഭാസത്തിന് ‘പോളാര്‍ നൈറ്റ്’ അഥവാ ‘ധ്രുവ രാത്രി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ധ്രുവ രാത്രി എന്നത് ബാരോയ്ക്കും (ഉട്ട്കിയാഗ്‌വിക്) ആര്‍ട്ടിക് സര്‍ക്കിളിനുള്ളിലെ പട്ടണത്തിനും സംഭവിക്കുന്ന ഒരു സാധാരണ പ്രതിഭാസമാണ്.മിയുടെ അച്ചുതണ്ടിന്റെ ചരിവ് കാരണം ഓരോ ശൈത്യകാലത്തും ഇത്തരത്തില്‍ സംഭവിക്കുന്നത്. അച്ചുതണ്ടിലെ ഈ ചരിവ് സൂര്യന്റെ ഡിസ്കുകളൊന്നും ചക്രവാളത്തിന് മുകളില്‍ കാണാതിരിക്കാന്‍ ഇടയാക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം, ഈ സമയത്ത് പൂര്‍ണമായും നഗരം ഇരുട്ടിലേക്ക് പോകുന്നുവെന്ന് അര്‍ദ്ധമാക്കില്ല. ഒട്ടുമിക്ക പകല്‍ സമയങ്ങളും സിവില്‍ സന്ധ്യ എന്നറിയപ്പെടുന്ന കാലഘട്ടങ്ങളിലൂടെ കടന്നുപോകുമെന്ന് സിഎന്‍എന്‍ കാലാവസ്ഥ വിദഗ്ദ്ധനായ ചിന്‍ചാര്‍ വ്യക്തമാക്കുന്നു.

You might also like
Leave A Reply

Your email address will not be published.