രാജ്യത്തെ നയിക്കാന്‍ അവസരം ലഭിച്ച നല്ല മനുഷ്യന്‍; ബൈഡനെ അഭിനന്ദിച്ച്‌​ ജോര്‍ജ്​ ഡബ്ല്യു ബുഷ്​

0

യു.എസ്​ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്​ അഭിനന്ദനങ്ങള്‍ അറിയിച്ച്‌​ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ്​ ജോര്‍ജ്​ ഡബ്ല്യൂ ബുഷ്​. ‘രാജ്യത്തെ നയിക്കാനും ഏകീകരിക്കാനും അവസരം ലഭിച്ച നല്ല മനുഷ്യന്‍’ എന്ന്​ ബൈഡനെ അഭിസംബോധന ചെയ്യുകയും ചെയ്​തു.

തെരഞ്ഞെടുപ്പില്‍ ഏഴുകോടി ​വോട്ട്​ നേടിയ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിനെയും അദ്ദേഹം അഭിനന്ദിച്ചു. ഡോണള്‍ഡ്​ ട്രംപ്​ അസാധാരണമായ നേട്ടം കൈവരിച്ചതായും ഡാളസിലെ പ്രസിഡന്‍ഷ്യല്‍ സെന്‍ററില്‍നിന്ന്​ പുറത്തിറക്കിയ പ്രസ്​താവയില്‍ പറയുന്നു.ട്രംപ്​ പരാജയം അംഗീകരിക്കാതെ വന്നതോടെ ബൈഡ​െന്‍റ വിജയം അംഗീകരിക്കുന്ന പ്രമുഖ റിപ്പബ്ലിക്കന്‍ നേതാവായി ബുഷ്​ മാറി.ജോര്‍ജ്​ ബുഷി​െന്‍റ സഹോദരന്‍ ജെബ്​ ബുഷും ബൈഡന്​ ആംശസകളുമായി എത്തി. ‘നിങ്ങള്‍ക്കും നിങ്ങളുടെ വിജയത്തിനുമായി ഞാന്‍ പ്രാര്‍ഥിക്കുന്നു. ആഴത്തിലുള്ള മുറിവുകള്‍ സുഖപ്പെടുത്തുന്ന സമയമാണിത്​. ധാരാളം പേര്‍ നിങ്ങള്‍ നയിക്കണമെന്ന്​ ആഗ്രഹിക്കുന്നു’ -ജെബ്​ ബുഷ്​ പറഞ്ഞു. 2016ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ്​ സ്​ഥാനാര്‍ഥിയായി ഉയര്‍ന്നുകേട്ട പേരായിരുന്നു ജെബ്​ ബുഷി​േന്‍റത്​. പിന്നീട്​ ഡോണള്‍ഡ്​ ട്രംപ്​ എത്തിയതോടെ സ്​ഥാനം നഷ്​ടപ്പെടുകയായിരുന്നു.

You might also like
Leave A Reply

Your email address will not be published.