രാജ്യത്ത് കൊറോണ വാക്സിന്‍ വിതരണം ജനുവരിയോടെ ആരംഭിക്കുമെന്നു സൂചനരാജ്യത്ത്​ 24 മണിക്കൂറിനിടെ 37,975 പേര്‍ക്ക്​ ​കൂടി കോവിഡ് ബാധ സ്​ഥിരീകരിച്ചു

0

ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 91,77,841 ആയി ഉയര്‍ന്നു. 480 പേരാണ്​ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്‌​ മരണത്തിന്​ കീഴടങ്ങിയത്​. 1,34,218 പേരാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. കഴിഞ്ഞ ദിവസം 511 പേരായിരുന്നു മരിച്ചത്​.91,77,841 രോഗബാധിതരില്‍ 4,38,667 പേര്‍ മാത്രമാണ്​ നിലവില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 86.04 ലക്ഷം പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 42,314 പേരാണ്​ രോഗമുക്തി നേടിയതെന്നും ആരോഗ്യമന്ത്രാലയത്തി​െന്‍റ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യത്തെ ആകെ രോഗമുക്തി നിരക്ക്​ 93.75 ശതമാനമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 10.9 ലക്ഷം ടെസ്​റ്റുകളാണ്​ നടത്തിയത്​. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 3.5 ശതമാനം.121 പേരാണ്​ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. ഇതോടെ ഡല്‍ഹിയില്‍ മഹാമാരിക്ക്​ കീഴടങ്ങിയവരുടെ എണ്ണം 8512 ആയി. 12 ദിവസത്തിനിടെ ​പ്രതിദിനം കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നവരുടെ എണ്ണം 100 കടക്കുന്നത്​ ഇത്​ ആറാം തവണയാണ്​.ഡല്‍ഹി, കേരളം, മഹാരാഷ്​ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്​ഥാനങ്ങളിലാണ്​ ഇപ്പോള്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്നത്​. രാജ്യത്ത്​ നിലവില്‍ റിപോര്‍ട്ട്​ ചെയ്യുന്ന കോവിഡ് കേസുകളില്‍ 50 ശതമാനവും ഇൗ സംസ്​ഥാനങ്ങളില്‍ നിന്നാണ്​. ​ ​ഹിമാചല്‍ പ്രദേശ്​, പഞ്ചാബ്​, ഹരിയാന, ഗുജറാത്ത്​, മണിപ്പൂര്‍ എന്നീ സംസ്​ഥാനങ്ങളില്‍ കോവിഡ്​ കേസുകളുടെ എണ്ണം വര്‍ധിക്കുന്നത്​ ആശങ്കക്കിടയാക്കുന്നുണ്ട്​.

You might also like
Leave A Reply

Your email address will not be published.