ഇതോടെ ആകെ മരണസംഖ്യ 1,24,985 ആയി. 47,638 പേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. 84,11,724 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.നിലവില്‍ 5,20,773 പേരാണ് ചികിത്സയിലുള്ളത്. 7,189 രോഗികളുടെ കുറവാണ് ഇന്നലെയുണ്ടായത.് ഇന്നലെ മാത്രം 54,157 പേര്‍ രോഗമുക്തരായി. ആകെ 77,65,966 പേര്‍ മരാഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.അതേസമയം, ലോകരാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 4.9 കോടി പേര്‍ക്ക് ഇതിനകം കൊവിഡ് ബാധിച്ചു. 12.39 ലക്ഷം പേര്‍ മരിച്ചു. 3.49 കോടി ആളുകള്‍ മരാഗമുക്തരായിട്ടുണ്ട്. 1.28 കോടി ആളുകള്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. അഞ്ചു ലക്ഷത്തോളം പേരാണ് ഒരു ദിവസത്തിനുള്ളില്‍ രോഗികളായി. 7500 ല്‍ ഏറെ പേര്‍ മരണമടഞ്ഞു.അമേരിക്കയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ്. ഇന്നലെ 1,09,600 പേര്‍ രോഗികളായി. കഴിഞ്ഞ ദിവസം 99,000 പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. നിലവില്‍ 99 ലക്ഷം പേര്‍ രോഗികളായി. 2.4 ലക്ഷം പേര്‍ മരണമടഞ്ഞു.ബ്രസീലില്‍ 56 ലക്ഷം പേര്‍ രോഗികളായപ്പോള്‍, 1.61 ലക്ഷം പേര്‍ മരിച്ചു. റഷ്യയില്‍ 17 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 29,000 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 16 ലക്ഷം രോഗികളും 39,000 മരണവും റിപ്പോര്‍ട്ടു ചെയ്യുന്നു. സ്‌പെയിനില്‍ 13.6 ലക്ഷം രോഗബാധിതരുണ്ട്. 38,400 പേര്‍ മരിച്ചു.