രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 8.5 ദശലക്ഷമായി. കൊവിഡ് രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. രോഗമുക്തരുടെ എണ്ണം 8 ദശലക്ഷത്തിലേക്ക് അടുക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗമുക്തരുള്ള രാജ്യം ഇന്ത്യയാണ്.ഇന്ത്യയില്‍ നിലവില്‍ 85,07,754 കൊവിഡ് രോഗികളാണ് ഉള്ളത്. മരണസംഖ്യയും വര്‍ധിച്ചു, 1,26,121 പേരാണ് മരിച്ചത്. രാജ്യത്ത് 78,68,968 പേരാണ് ഇതുവരെ രോഗമുക്തരായത്. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് നിലവില്‍ 92.49 ആയിട്ടുണ്ട്.പ്രതിദിന രോഗബാധയേക്കാള്‍ കൂടുതല്‍ രോഗമുക്തരായിരിക്കുന്ന സ്ഥിതി 37ാം ദിവസവും തുടരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.അതിനിടയില്‍ ഡല്‍ഹി മൂന്നാം ഘട്ട കൊവിഡ് തരംഗത്തിലേക്ക് പ്രവേശിച്ചു. 24 മണിക്കൂറിനുളളില്‍ 7,745 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗബാധയുണ്ടായിട്ടുള്ളത്. ആകെ രോഗബാധിതരുടെ എണ്ണം 4,38,529 ആയി.