രാ​ജ്യ​ത്ത്​ വ​രും​ദി​വ​സ​ങ്ങ​ളി​ലും മ​ഴ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു

0

ദോ​ഹ: രാ​ത്രി​ക​ളി​ല്‍ ഈ​ര്‍​പ്പം കൂ​ടാ​നും മ​ഞ്ഞു​ണ്ടാ​വാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. ഈ​യാ​ഴ്​​ച അ​വ​സാ​നം വ​രെ രാ​ത്രി​ക​ളി​ല്‍ ഈ​ര്‍​പ്പം ഉ​ണ്ടാ​കു​മെ​ന്നും വ​കു​പ്പ്​ അ​റി​യി​ച്ചു.ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തിെന്‍റ വ​ട​ക്കു കി​ഴ​ക്ക​ന്‍ ഭാ​ഗ​ങ്ങ​ളാ​യ റാ​സ്​ ല​ഫാ​ന്‍, അ​ല്‍ ജ​സ്സാ​സി​യ മേ​ഖ​ല​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചി​രു​ന്നു. കാ​ഴ്ചാ​പ​രി​ധി ര​ണ്ടു കി​ലോ​മീ​റ്റ​റി​ലും താ​ഴെ​യാ​യി​രു​ന്നു അ​വി​ട​ങ്ങ​ളി​ല്‍. മ​ഴ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി മ​ഴ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ തു​റ​സ്സാ​യ സ്​​ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും മാ​റി​നി​ല്‍​ക്ക​ണം.വാ​ഹ​നം ഓ​ടി​ക്കു​േ​മ്ബാ​ള്‍ വേ​ഗ​ത കു​റ​ക്ക​ണം, വി​ന്‍​ഡോ ഗ്ലാ​സു​ക​ള്‍ താ​ഴ്ത്തി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം, വൈ​പ്പ​ര്‍ കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണം, മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​ത്, ജ​ലാ​ശ​യ​ങ്ങ​ള്‍​ക്ക് സ​മീ​പ​ത്തു നി​ന്നും മാ​റി നി​ല്‍​ക്കു​ക​യും വേ​ണം. ഇ​ടി​മി​ന്ന​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​ത് നി​ര്‍​ത്തു​ക​യും ഡി​സ്​​ക​ണ​ക്‌ട് ചെ​യ്യ​ണം. ന​ന​ഞ്ഞ കൈ​ക​ള്‍ കൊ​ണ്ട് വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​തി​രി​ക്കു​ക.അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ 999 ന​മ്ബ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

You might also like

Leave A Reply

Your email address will not be published.