കൊറോണ മുക്തനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് യുവന്റസിനായി കളത്തില്‍ ഇറങ്ങും. ഇന്ന് സീരി എയില്‍ യുവന്റസ് സ്പെസിയയെ ആണ് നേരിടുന്നത്. ആ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെഞ്ചില്‍ ഉണ്ടാകും എന്ന് യുവന്റസ് പരിശീലകന്‍ പിര്‍ലോ പറഞ്ഞു. റൊണാള്‍ഡോ കഴിഞ്ഞ ദിവസമായിരുന്നു കൊറോണ നെഗറ്റീവ് ആയത്.കൊറോണ കാരണം അവസാന രണ്ട് ആഴ്ചയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കളിക്കാന്‍ ആയിരുന്നില്ല. ബാഴ്സലോണക്ക് എതിരായ മത്സരം അടക്കം റൊണാള്‍ഡോക്ക് നഷ്ടമാവുകയും ചെയ്തിരുന്നു. റൊണാള്‍ഡോയുടെ അഭാവത്തില്‍ മത്സരങ്ങള്‍ വിജയിക്കാന്‍ കഷ്ടപ്പെട്ട യുവന്റസിന് റൊണാള്‍ഡോയുടെ വരവ് വലിയ ആശ്വാസമാകും.