ലോകത്തെ ഏറ്റവും വലിയ സോളാര്‍ ട്രാക്കിങ് സംവിധാനത്തിന്റെ സഹായത്തോടെ സൗരോര്‍ജ്ജ ഉല്‍പ്പാദന രംഗത്ത് ഖത്തര്‍ പുതിയ കാല്‍വെപ്പിനൊരുങ്ങുന്നു
സോളാര്‍ എനര്‍ജി രംഗത്തെ വമ്ബന്മാരായ ഐഡീമാടെക്കാണ് ഖത്തറില്‍ വമ്ബന്‍ സോളാര്‍ ഇതിനായി പ്ലാന്‍റ് നിര്‍മ്മിക്കുന്നത്.
ദോഹയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ അല്‍ ഖര്‍സാഹിലാണ് പ്ലാന്‍റ് സ്ഥാപിക്കുന്നത്.
800 മെഗാവാട്ട് വൈദ്യുതിയാണ് ഈ പ്ലാന്‍റ് വഴി ഐഡിമാടെക് ഖത്തറിന് നല്‍കുക.രാജ്യത്ത് ആവശ്യമുള്ള മൊത്തം വൈദ്യുതി ആവശ്യത്തിന്‍റെ പത്ത് ശതമാനവും
സൗരോര്‍ജ്ജം വഴി ലഭ്യമാക്കുകയെന്നാണ് ലക്ഷ്യം. 2022 ഖത്തര്‍ ലോകകപ്പിന് മുമ്ബായി മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കി പ്ലാന്‍റ് കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.