ജനുവരിയോടെ ഇന്ത്യയില്‍ നൂറ് മില്യണ്‍ കൊവിഷീല്‍ഡ് (കൊവിഡ് വാക്‌സിന്‍) ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല. ഫെബ്രുവരിയോടെ ഇത് ഇരട്ടിയാകുമെന്നും അദ്ദേഹം എന്‍ഡിടിവിയോട് പ്രതികരിച്ചു.ആയിരം രൂപയാണ് ഒറ്റ ഡോസ് വാക്‌സിന്റെ വില. ഫാര്‍മസിയില്‍ നിന്ന് നേരിട്ട് വാങ്ങുകയാണെങ്കിലാണ് ആയിരം രൂപ നല്‍കേണ്ടി വരുന്നത്. ഒരു ഡോസിന് 250 രൂപ എന്ന നിരക്കില്‍ സപ്ലൈയുടെ 90 ശതമാനവും സര്‍ക്കാര്‍ വാങ്ങുമെന്നും പൂനവാല പറഞ്ഞു. സ്വകാര്യ മാര്‍ക്കറ്റില്‍ 1000 രൂപയാകും കൊവിഡ് വാക്‌സിന്റെ വില.വാക്‌സിന്‍ നിര്‍മാണത്തില്‍ സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന കമ്ബനി ഇതിനോടകം തന്നെ 40 മില്യണ്‍ കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിച്ചുവെന്നും വെളിപ്പെടുത്തി. ജൂലൈയോടെ 300 മുതല്‍ 400 മില്യണ്‍ വരെ വാക്‌സിന്‍ ഡോസുകള്‍ തയാറാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. രണ്ടോ മുന്നോ മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാകുമെന്നും പൂനവാല പറഞ്ഞു.മാര്‍ച്ച് മാസത്തിന് ശേഷമാകും സ്വകാര്യ വിപണിയില്‍ വാക്‌സിന്‍ ലഭ്യമാകുക. അതുവരെ സര്‍ക്കാര്‍ വിതരണത്തിലാകും വാക്‌സിന്‍. അതുകൊണ്ട് തന്നെ അര്‍ഹതപ്പെട്ടവര്‍ക്കാകും ആദ്യം വാക്‌സിന്‍ ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.