വിവേകാനന്ദപ്പാറയിലേക്കുള്ള പൂംപുകാര്‍ ഷിപ്പിങ് കോര്‍പറേഷെന്റ ബോട്ട് സര്‍വിസ് ബുധനാഴ്ച മുതല്‍ ആരംഭിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം സഞ്ചാരികള്‍ ബോട്ടില്‍ പ്രവേശിക്കേണ്ടത്. പത്മനാഭപുരം കൊട്ടാരം ഉള്‍പ്പെടെയുള്ള ടൂറിസം മേഖലകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിരുന്നു.ഇതിെന്റ അടിസ്ഥാനത്തില്‍ അടുത്തിടെ കന്യാകുമാരി സന്ദര്‍ശിച്ച മുഖ്യമന്ത്രി എടപ്പാടി കെ.പഴനിസ്വാമിയാണ് ബോട്ട് സര്‍വിസ് വീണ്ടും തുടങ്ങാന്‍ നിര്‍ദേശിച്ചത്. ഇതിെന്റ അടിസ്ഥാനത്തില്‍ ബോട്ട് സര്വിസിെന്റ ഉദ്ഘാടനം ഡല്‍ഹി പ്രതിനിധി ദളവായ്സുന്ദരം, കലക്ടര്‍ എം. അരവിന്ദ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.അടുത്തിടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് ബോട്ടുകള്‍ പൂംപുകാര്‍ ഷിപ്പിങ് കോര്പറേഷന് വാങ്ങിയിരുന്നു.