വിദേശ നിര്‍മിത മാസ്ക്, ഗ്ലൗസ് എന്നിവ നല്‍കാമെന്നുപറഞ്ഞ് ഒന്നരക്കോടി രൂപ കൈപ്പറ്റി തട്ടിപ്പ് നടത്തിയെന്ന് പരാതി
കോഴിക്കോട്: കരുവിശ്ശേരി സ്വദേശി അശ്വതി ഭായിയാണ് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. ഇവര്‍ ജോലിചെയ്യുന്ന കമ്ബനിയുടെ വിദേശ ഒാഫിസില്‍ കുറ്റിപ്പുറം സ്വദേശി ബന്ധപ്പെട്ട് സാധനങ്ങള്‍ നല്‍കാമെന്നുപറഞ്ഞ് 1,93 925 ഡോളര്‍ പലതവണയായി വാങ്ങി കബളിപ്പിച്ചെന്നാണ് പരാതി.കോഴിക്കോട്ടെ ബാങ്ക് അക്കൗണ്ടില്‍ പണം നല്‍കാനായിരുന്നു ആവശ്യപ്പെട്ടത്. സാധനങ്ങള്‍ കിട്ടാതായി അന്വേഷിച്ചപ്പോള്‍ തട്ടിപ്പ് മനസ്സിലായെന്നാണ് പരാതി.