എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ തടസമില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും തീരമേഖലകളില്‍ കനത്ത മഴ തുടരുകയാണ്. നാഗപട്ടണം പുതുക്കോട്ടെ ഉള്‍പ്പടെ തമിഴ്നാട്ടിലെ എഴ് ജില്ലകളിലും ആന്ധ്രയിലെ തീരമേഖലയിലും ശക്തമായ മഴയാണുള്ളത്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.