സംസ്ഥാന നേതൃത്വത്തിെന്റ ഇടപെടലില്‍ ജില്ല പഞ്ചായത്ത് സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസ്-മുസ്‌ലിംലീഗ് തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ്
കോട്ടയം: പുതുപ്പള്ളിയിലെ വീട്ടില്‍ മുസ്‌ലിംലീഗ് ജില്ല പ്രസിഡന്‍റ് അസീസ് ബഡായിലുമായി ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ഇത്തവണ ജില്ല പഞ്ചായത്തില്‍ ലീഗിന് സീറ്റ് നല്‍കില്ല. പകരം അടുത്ത തെരഞ്ഞെടുപ്പില്‍ എരുമേലി ഡിവിഷന്‍ നല്‍കും. ഇതിന് രേഖാമൂലം ഉറപ്പുംനല്‍കി. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ ലീഗിെന്റ അധികസീറ്റ് ആവശ്യവും ചര്‍ച്ചയില്‍ അംഗീകരിച്ചു.ജില്ല പഞ്ചായത്ത് എരുമേലി ഡിവിഷനെന്ന ആവശ്യം തള്ളിയതില്‍ പ്രതിഷേധിച്ച് ഇടഞ്ഞ ലീഗ് ജില്ല നേതൃത്വം അഞ്ച് ഡിവിഷനുകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിെനാടുവില് സംസ്ഥാന നേതൃത്വം ഇടപ്പെട്ടതോടെയാണ് മഞ്ഞുരുക്കം. വെള്ളിയാഴ്ച കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും നടത്തിയ ആശയവിനിമയത്തിെന്റ തുടര്‍ച്ചയായിട്ടായിരുന്നു ശനിയാഴ്ച രാവിലെ ചര്‍ച്ച നടത്തിയത്. ഇതിനിടെ പി.കെ. കുഞ്ഞാലിക്കുട്ടി ജില്ല പ്രസിഡന്‍റ് അസീസ് ബഡായിലുമായി ഫോണില്‍ ബന്ധപ്പെടുകയും കടുത്ത നിലപാടിലേക്ക് നീങ്ങരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.ചര്‍ച്ചയില്‍ ജോസഫ് ഗ്രൂപ്പിന് ഒമ്ബത് സീറ്റുകള്‍ വിട്ടുകൊടുത്തതിനെചൊല്ലി കോണ്‍ഗ്രസില്‍ മുറുമുറുപ്പ് ശക്തമായിരിക്കെ, വീണ്ടും സീറ്റ് കുറയുന്നതിലെ പ്രശ്നങ്ങളും സാമുദായിക സ്ഥിതിഗതികളും ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു.എരുമേലി, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, തിരുവാര്‍പ്പ് എന്നിവിടങ്ങളില്‍ ലീഗ് ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കാഞ്ഞിരപ്പള്ളി, എരുമേലി ബ്ലോക്കുകളില്‍ ഒരോ സീറ്റെന്ന ലീഗിെന്റ ആവശ്യത്തില്‍ ഒന്നില്‍ ഉറപ്പുനല്‍കി. രണ്ടാംസീറ്റില്‍ അനുഭാവനിലപാട് സ്വീകരിക്കാന്‍ ജില്ല നേതൃത്വത്തിന് ഉമ്മന്‍ ചാണ്ടി നിര്‍ദേശവും നല്‍കി. യു.ഡി.എഫിന് വിജയം നിര്‍ണായകമായതിനാല്‍ വിട്ടുവീഴ്ചക്ക് തയാറാകുകയായിരുന്നുവെന്ന് അസീസ് ബഡായില്‍ പറഞ്ഞു. ജില്ല പഞ്ചായത്തിലേക്ക് ലീഗിന് സ്ഥാനാര്‍ഥികളുണ്ടാവില്ല. യു.ഡി.എഫിെന്റ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. ലീഗിന് സീറ്റിന് അര്‍ഹതയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലേത് താല്‍ക്കാലിക വിട്ടുവീഴ്ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.കെ.പി.സി.സി െസക്രട്ടറി ടോമി കല്ലാനി, ലീഗ് സംസ്ഥാന ൈവസ് പ്രസിഡന്‍റ് പി.എ. സലാം, ജില്ല സെക്രട്ടറി റഫീഖ് മണിമല എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.ജില്ല പ്രസിഡന്‍റ് അസീസ് ബഡായിലിനെ മത്സരിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു എരുമേലി സീറ്റ് ആവശ്യപ്പെട്ടത്. നേരത്തേ എരുമേലിയില്‍ ലീഗായിരുന്ന മത്സരിച്ചിരുന്നത്. പിന്നീട് കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. അതേസമയം, വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സീറ്റാവശ്യം െവട്ടാന്‍ ലക്ഷ്യമിട്ടാണ് എരുമേലി നിഷേധിക്കുന്നതെന്നാണ് ലീഗിെന്റ വിലയിരുത്തല്‍.