സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ആറളം പഞ്ചായത്തിലെ ആറളം ഫാം വാര്‍ഡില്‍
ഇൗ വാര്‍ഡിലെ വോട്ടര്‍മാരുടെ എണ്ണം 3885 ആണ്.ആറളം ഫാം വാര്‍ഡിനെ ഇടമലക്കുടി മോഡലില്‍ ആദിവാസി ഗ്രാമപഞ്ചായത്തായി മാറ്റണമെന്ന ആദിവാസി സമൂഹത്തിെന്റ ആവശ്യത്തിന് ഒരു ദശകത്തിെന്റ പഴക്കമുണ്ട്. ആറളം ഫാം വാര്‍ഡ് വിജനത്തിന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നടപടിക്രമങ്ങള്‍ ഇഴഞ്ഞു. കോവിഡ് പ്രതിസന്ധിയും വിലങ്ങുതടിയായി.ആറളം പഞ്ചായത്തിലെ 17 വാര്ഡുകളില്പെട്ടതാണ് ആറളം ഫാം. 3500 ഏക്കര്‍ സ്ഥലത്തായി 3885 വോട്ടര്‍മാരുള്ള ആറളം ഫാം വാര്‍ഡിനെ മൂന്നാക്കി പഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം 19 ആക്കാനായിരുന്നു ശിപാര്‍ശ ഉണ്ടായിരുന്നത്. സാധാരണ വാര്ഡിെന്റ അഞ്ചിരട്ടി വലുപ്പത്തില്‍ ഒരു വാര്‍ഡ് എന്നത് വികസന സന്തുലിതാവസ്ഥ തകര്‍ക്കുമെന്നായിരുന്നു വിലയിരുത്തല്‍.പഞ്ചായത്തുകളില്‍ 1000 വോട്ടര്‍മാര്‍ക്ക് ഒരു വാര്‍ഡ് എന്നതാണ് തെരഞ്ഞെടുപ്പു കമീഷന് നയം. നേരിയ എണ്ണത്തിെന്റ കൂടുതലും കുറവും ഉണ്ടാകാറുണ്ടെങ്കിലും ആറളം ഫാമിലെ അത്രയും വോട്ടര്‍മാര്‍ ഒരു വാര്‍ഡിലും ഇല്ല.ഇനിയും 500 പേരെങ്കിലും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനാകാതെ ഉണ്ടെന്നാണു സൂചന.നിലവിലുള്ള വാര്‍ഡിനെ കീഴ്പ്പള്ളി, വളയംചാല്‍, പാലക്കുന്ന് എന്നിങ്ങനെ മൂന്ന് വാര്‍ഡുകള്‍ ആക്കുകയായിരുന്നു ലക്ഷ്യം. വാര്‍ഡ് വിഭജനം നടന്നില്ലെങ്കിലും ഫാം വാര്‍ഡില്‍ മൂന്ന് ബൂത്തുകള്‍ അനുവദിച്ചത് നേരിയ ആശ്വാസമാകും.