പ്രത്യേക ദൗത്യവുമായി കഴിഞ്ഞ ആഴ്ചയാണ് ഉദ്യോഗസ്ഥന്‍ സോമാലിയയിലെത്തിയത്. എന്നാല്‍, കൊല്ലപ്പെട്ടയാളുടെ പേരോ മറ്റ് വ്യക്തിഗത വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ല. മുന്‍ നേവി ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന ഇയാള്‍ സിഐഎയില്‍ ചേര്‍ന്ന് സോമാലിയന്‍ ദൗത്യസംഘത്തില്‍ അംഗമായിരുന്നു.സര്‍ക്കാരും അല്‍ ഷബാബ് സംഘടനയുമായി സോമാലിയയില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ ആഴ്ചയും ചില ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. സോമാലിയയില്‍ തമ്ബടിച്ചിട്ടുള്ള 600 യുഎസ് ട്രൂപ്പുകളെ പിന്‍വലിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു.