ന്യൂദല്‍ഹി:
എല്‍ ആന്‍ഡ് ടി കമ്ബനിയുമായി 24,000 കോടിയുടെ അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കരാറില്‍ ഒപ്പുവച്ച് ദേശീയ അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍. രാജ്യത്തെ എക്കാലത്തെയും ഏറ്റവും വലിയ നിര്‍മാണ കരാറാണിത്.ഗുജറാത്തിലെ 325 കിലോമീറ്ററിന്റെ നിര്‍മാണമാണ് ആദ്യ ഘട്ടത്തില്‍ എല്‍ ആന്‍ഡ് ടിക്ക് നല്‍കിയത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികളെ വിന്യസിച്ചതായി എല്‍ ആന്‍ഡ് ടി അറിയിച്ചു. പദ്ധതിക്കാവശ്യമായ സ്ഥലം മഹാരാഷ്ട്ര ഏറ്റെടുക്കുന്നത് വരെ ഗുജറാത്ത് കാത്തു നില്‍ക്കേണ്ടെന്നും എത്രയും വേഗം സംസ്ഥാനത്തെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.രാജ്യത്തെ സാമ്ബത്തിക പ്രവര്‍ത്തനങ്ങളുടെ ത്വരിതപ്പെടുത്തലിന് ഏറ്റവും അനുയോജ്യമായ സമയത്ത് തന്നെയാണ് ബൃഹദ് പദ്ധതിയുടെ കരാറില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതെന്ന് ജാപ്പനീസ് അംബാസഡര്‍ സതോഷി സുസുകി പറഞ്ഞു. പദ്ധതിയിലൂടെ ജാപ്പനീസ് സാങ്കേതിക വിദ്യക്കൊപ്പം നാഗരിക വികസനവും ഇന്ത്യയിലെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ശേഷം ഏഴ് റൂട്ടുകളില്‍ കൂടി സമാന പദ്ധതികള്‍ നടപ്പാക്കുവാന്‍ ആലോചിക്കുകയാണെന്ന് റെയില്‍വേ ബോര്‍ഡ് സിഇഒ വി.കെ യാദവ് പറഞ്ഞു. എഞ്ചിനീയര്‍മാര്‍ക്കും, സാങ്കേതിക വിദഗ്ധര്‍ക്കും ഡിസൈനര്‍മാര്‍ക്കും മാത്രമല്ല സാധാരണക്കാരായ തൊഴിലാളികള്‍ക്കും വന്‍തോതില്‍ തൊഴില്‍ വാഗ്ദാനം ചെയ്യുന്നതാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി.