അംഗപരിമിതരുടെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുവാൻ സർക്കാരും പൊതു സമൂഹവും രംഗത്ത് വരണം

0

പ്രസിദ്ധീകരണത്തിന്,

അംഗപരിമിതരുടെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുവാൻ സർക്കാരും പൊതു സമൂഹവും രംഗത്ത് വരണം: പ്രൊഫ. ആർകെ. മലയത്ത്…!!!
========================
അംഗപരിമിതരുടെ സാമൂഹിക ജീവിതവും രാഷ്ട്രീയ-സാംസ്കാരിക ബന്ധങ്ങളും മെച്ചപ്പെട്ടാൽ അവർക്ക് സന്തോഷകരമായി ജീവിക്കാനാകുമെന്നും അതിനു സർക്കാരും പൊതു സമൂഹവും ബോധപൂർവം ഇടപെടലുകൾ നടത്തണമെന്നും മജീഷ്യൻ, മൈൻഡ് ഡിസൈനർ, മോട്ടിവേഷൻ സ്പീക്കർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന പ്രൊഫ. ആർകെ. മലയത്ത് പറഞ്ഞു. 2020 ലോക ഭിന്നശേഷി ദിനത്തിൽ ഇൻഡ്യൻ നാഷണൽ ഡിഫറൻ്റ്ലി ഏബിൾഡ് പീപ്പിൾസ്’ കോൺഗ്രസ് -ഇൻഡാക് സംഘടിപ്പിച്ച ഓൺലൈൻ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വൈകല്യങ്ങളും ദൃശ്യമല്ല എന്ന യു എൻ തീമിൻ്റെ അടിസ്ഥാനത്തിൽ” ‘ഇൻഡാക്’ൻ്റെ വിഷയമായി “അംഗപരിമിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സർക്കാരുകളുടെയും പൊതു സമൂഹത്തിൻ്റെയും ഉത്തരവാദിത്വം എന്നതിൽ അധ്യക്ഷനായിരുന്ന ഇൻഡാക് നാഷണൽ പ്രസിഡന്റ്
ഡോ.എഫ്എം. ലാസർ വിഷയാവതരണം നടത്തി.

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനജിങ് ഡയറക്ടർ കെ. മൊയ്തീൻ കുട്ടി പൂമരത്തിൽ മുഖ്യ പ്രഭാഷണം നടത്തി സർക്കാർ പദ്ധതികൾ വിശദീകരിച്ചു.

അംഗപരിമിതരും പൊതു സമൂഹവും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് പരിപാടികൾ ഉണ്ടാകണമെന്ന് പറഞ്ഞു കൊണ്ട് ജർമനിയിൽ നിന്നുള്ള സാമൂഹിക പ്രവർത്തകയും ആർട്ടിസ്റ്റും ഫാർമർമായുള്ള സൂസന്ന കെ.വി അനുഗ്രഹ പ്രഭാഷണം നടത്തി.

മുഖ്യ പ്രഭാഷകനായി അമേരിക്കയിലെ അറ്റ്ലാൻ്റയിൽ നിന്നുമെത്തിയ ഗ്ലോബൽ ദിസ്എബിലിറ്റി മിഷൻ കോർഡിനേറ്റർ സാബു കുര്യൻ മണ്ണാകളത്തിൽ അംഗപരിമിതർക്ക് പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ സംവരണം നല്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകനായ ഉബൈസ് സൈനുലാബ്ദീൻ, എൻഗേജ് ഡിസെബിലിറ്റി ഇന്ത്യയുടെ നാഷണൽ കോർഡിനേറ്റർ ചെന്നൈയിൽ നിന്നള്ള ജെസിക്ക പ്രകാശ് റിച്ചാർഡ്‌, ഇൻഡാക് സംസ്ഥാന കോർഡിനേറ്റർ റഹ്മാൻ മുണ്ടോടൻ, സ്റ്റേറ്റ് മീഡിയ കോർഡിനേറ്റർ മുഹസിൻ ബാബു വണ്ടൂർ, വി.ജി. സജീവ്, അബുഹസൻ വെങ്ങംമണ്ണിൽ എന്നിവർ പ്രസംഗിച്ചു. വന്ദേ മാതരവും ദേശീയ ഗാനവും ആലപിച്ചു.

You might also like
Leave A Reply

Your email address will not be published.