സേലം ജില്ലയിലെ ചിന്നപ്പപട്ടി സ്വദേശിയായ ടി. നടരാജെന്റ അരങ്ങേറ്റ ഏകദിനമായിരുന്നു ബുധനാഴ്ച കാന്‍ബറയില്‍ നടന്നത്. 10 ഒാവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 69 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത് നടരാജന് അരങ്ങേറ്റം ഗംഭീരമാക്കി.ടി.വിയില്‍ തത്സമയ സംപ്രേഷണം കണ്ടുകൊണ്ടിരുന്ന നടരാജെന്റ അമ്മ ചാടി എഴുന്നേറ്റ് ആനന്ദക്കണ്ണീരോടെ ടി.വിക്കു മുന്നിലെത്തി പിച്ചില്‍ നടന്നു നീങ്ങിയിരുന്ന നടരാജനെ നോക്കി ആരതിയുഴിഞ്ഞ് വാഴ്ത്തി. മറ്റു കുടുംബാംഗങ്ങളും ബന്ധുക്കളും കൈയടിച്ച് ആഹ്ലാദം പങ്കിട്ടു. സുഹൃത്തുക്കളും ആരാധകരും മധുരം വിതരണം ചെയ്തും പടക്കംപൊട്ടിച്ചുമാണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.െഎ.പി.എല്‍ മത്സരങ്ങളിലാണ് നടരാജന് ശ്രദ്ധിക്കപ്പെട്ടിരുന്നത്. തമിഴ്നാട്ടില്‍നിന്നുള്ള അഞ്ചാമത്തെ ഏകദിന ക്രിക്കറ്റ് ഫാസ്റ്റ് ബൗളറായ 29കാരനായ ഇൗ ഇടംകൈയന്‍ യോര്‍ക്കര്‍ സ്പെഷലിസ്റ്റ് കൂടിയാണ്. ഇടത്തരം കുടുംബത്തില്‍ ജനിച്ച നടരാജന് കഠിനപ്രയത്നത്തിലൂടെയാണ് ഇന്ത്യന്‍ ടീമോളം വളര്‍ന്നത്. 20ാം വയസ്സുവരെ ടെന്നിസ് ബാള്‍ ഉപയോഗിച്ചാണ് ക്രിക്കറ്റ് കളിച്ചിരുന്നത്. 2016ലെ തമിഴ്നാട് പ്രീമിയര്‍ ലീഗ് മത്സരം വഴിത്തിരിവായി.