അറബികളുടെ ജീവിതത്തിെന്റയും സംസ്കാരത്തിെന്റയും ഭാഗമായ ഒട്ടകത്തിന് രാജ്യം നല്കുന്ന പരിഗണനയും ഒട്ടക സംരക്ഷണ രംഗത്ത് രാജ്യം കൈവരിച്ച മുന്നേറ്റവും ആഗോള ശ്രദ്ധ നേടുന്നു
യാംബു: റിയാദ് കേന്ദ്രമായി 2017ല്‍ രൂപവത്കരിച്ച ഇന്റര്‍നാഷനല്‍ കാമല്‍ ഓര്‍ഗനൈസേഷെന്റ (ഐ.ഒ.സി) പ്രവര്‍ത്തനങ്ങള്‍ ഇതിന് വഴിവെച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്തിെന്റ ജീവഘടകമായ ഒട്ടകത്തിന് മുന്തിയ പരിഗണനയാണ് ഭരണകൂടം നല്‍കുന്നത്.സമ്ബന്നരായ സ്വദേശികള്‍ ആഡംബരത്തിനായി ഒട്ടകങ്ങള്‍ വളര്‍ത്തുമ്ബോള്‍ ഗോത്രവിഭാഗങ്ങളും സാധാരണക്കാരായ ആളുകളും ജീവിതമാര്‍ഗമായാണ് കാണുന്നത്.ഐക്യരാഷ്ട്ര സഭക്ക് കീഴിലെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷെന്റ കണക്കുപ്രകാരം അറേബ്യന്‍ ഉപഭൂഖണ്ഡത്തിലുള്ള 16 ലക്ഷം ഒട്ടകങ്ങളില്‍ 53 ശതമാനം സൗദിയിലാണുള്ളത്. രാജ്യത്തെ കൃഷി മന്ത്രാലയത്തിെന്റ കണക്കനുസരിച്ച് 14 ലക്ഷം ഒട്ടകങ്ങള്‍ രാജ്യത്ത് മാത്രമുണ്ടെന്ന് പറയുന്നു.ഒട്ടകവുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രാദേശികവും ആഗോളവുമായ മുന്നേറ്റത്തിന് മേല്‍നോട്ടം വഹിക്കാന്‍ അന്താരാഷ്ട്ര ഒട്ടക കൂട്ടായ്മ വഴി സൗദിക്ക് കഴിഞ്ഞത് വലിയ നേട്ടമായി വിലയിരുത്തുന്നു. ഒട്ടകങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൈതൃകമായി വികസിപ്പിക്കുന്നതിനും നല്ല പരിഗണന നല്‍കാനും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വഴി സാധ്യമാക്കിയിട്ടുണ്ട്.നൂറിലധികം രാജ്യങ്ങള്‍ ഇതിനകം ഈ സംഘടനയില്‍ ചേര്‍ന്നിട്ടുണ്ട്. സൗദിയിലെ കാമല്‍ ക്ലബിെന്റ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായ ശൈഖ് ഫഹദ് ബിന്‍ ഫലാഹ് ബിന്‍ ഹസ്ലീല് ആണ് ഈ ആഗോള കൂട്ടായ്മക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. ഒട്ടക സംസ്കാരത്തിെന്റ പൈതൃകം അന്താരാഷ്ട്രതലത്തില്‍ ഏകീകരിക്കാനും ഓരോ രാജ്യത്തെയും ഒട്ടക വിശേഷങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്താനും അന്തര്‍ദേശീയ തലത്തില്‍ അതിെന്റ പ്രചാരണം നടത്താനും അന്താരാഷ്ട്ര ഒട്ടകസംഘടന വഴി സാധ്യമായി. കൂടാതെ ഒട്ടകങ്ങളുമായി ബന്ധപ്പെട്ട ഫീല്‍ഡ് പഠനങ്ങള്‍ വര്‍ധിപ്പിക്കുകയും ഒട്ടകമേളകള്ക്ക് ആവശ്യമായ പിന്തുണ നല്‍കാനും കഴിഞ്ഞു.ഒട്ടക വളര്ത്തുകേന്ദ്രങ്ങളുടെ ഉടമസ്ഥരുടെ പുരോഗതിക്കും ഒട്ടക പ്രജനനത്തിലും മറ്റും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉചിതമായ പരിഹാരങ്ങള്‍ കണ്ടെത്താനും ഈ സംഘടന വഴി സാധ്യമാകുന്നതായി പ്രമുഖ അറബ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒട്ടക സംരക്ഷണ ചട്ടങ്ങള്‍ പാലിക്കുന്നതിെന്റ പ്രാധാന്യത്തെക്കുറിച്ചും അതിെന്റ സംരക്ഷണത്തിെന്റ ആവശ്യകതയെ കുറിച്ചും അവബോധം ഉണ്ടാക്കാനും കഴിഞ്ഞു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രയോഗവത്കരിക്കാന്‍ സമൂഹത്തെ ബോധവത്കരിക്കാനും ഐ.ഒ.സി വഴി കഴിഞ്ഞതും രാജ്യത്തിന് ഏറെ അഭിമാനമായതായി വിലയിരുത്തുന്നു. കിഴക്കന്‍ പ്രവിശ്യയില്‍ വര്‍ഷംതോറും നടക്കാറുള്ള കിങ് അബ്ദുല്‍ അസീസ് ഒട്ടകമേള ലോകത്തിലെ ഏറ്റവും വലിയ ഒട്ടകമേളയാണ്. 44 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ ഒട്ടക ഓട്ടവും സൗന്ദര്യമത്സരവും നടത്തുന്നു.കൂടാതെ ഒട്ടകത്തെ കുറിച്ചുള്ള സമഗ്രമായ ശാസ്ത്രീയ വിവരങ്ങള്‍, ഒട്ടക അനുബന്ധ ഉല്പന്നങ്ങളുടെ പ്രദര്‍ശനം, വില്പന എന്നിവയും ഉള്‍പ്പെടുത്താറുണ്ട്. പ്രത്യേകം പരിശീലനം സിദ്ധിച്ച നൂറുകണക്കിന് ഒട്ടകങ്ങളുടെ പ്രദര്‍ശനവും ഓട്ടമത്സരവുമാണ് മേളയില്‍ മുഖ്യ ആകര്‍ഷണം.ഒട്ടകങ്ങളുടെ ഇനം, നിറം, വയസ്സ് എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഓരോ മത്സരയിനവും ഒരുക്കാറുള്ളത്. ഇതും ഒട്ടക സംരക്ഷണ രംഗത്ത് ആഗോള ശ്രദ്ധ നേടിയ സൗദിയുടെ മുന്നേറ്റമാണ്.