ആപ്പിളിന്റെ ആദ്യത്തെ വൈദ്യുതി കാര്‍ വാഹനം 2024ല്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

0

ഇതോടെ ലോകത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക് കമ്ബനിയായ ആപ്പിളിന്റെ വാഹന ലോകത്തേക്കുള്ള ആദ്യ കാല്‍വയ്പ്പാകുമിത്. അടുത്ത തലമുറയില്‍പെട്ട ബാറ്ററികളും സെല്‍ഫ് ഡ്രൈവിങ് സാങ്കേതികവിദ്യയുമായിരിക്കും ആപ്പിള്‍ വൈദ്യുതി കാറുകളുടെ പ്രധാന പ്രത്യേകതകള്‍.സംഗീതം ആസ്വദിക്കുന്ന രീതിയില്‍ വരെ വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ള കമ്ബനിയാണ് ആപ്പിള്‍. വിപണിയില്‍ ഇടപെടാനുള്ള ആപ്പളിന്റെ ശേഷി നേരത്തെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വൈദ്യുത കാര്‍ രംഗത്തേക്കുള്ള ആപ്പിളിന്റെ വരവും സമാനമായ മാറ്റങ്ങള്‍ക്കിടയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വാഹന വിപണിയില്‍ മുന്‍ പരിചയമില്ലെന്ന കുറവ് ഏങ്ങനെ ആപ്പിള്‍ മറികടക്കുമെന്നതും പലരും ആകാംഷയോടെയാണ് നിരീക്ഷിക്കുന്നത്.ടൈറ്റന്‍ 2014ലാണ് ആപ്പിളിന്റെ വൈദ്യുത കാര്‍ പദ്ധതിയായ പ്രൊജക്‌ട് ആരംഭിച്ചത്. എന്നാല്‍ 2019ല്‍ ഈ വിഭാഗത്തില്‍ നിന്നു 190 ജീവനക്കാരെ ആപ്പിള്‍ പിരിച്ചുവിട്ടിരുന്നു. ഇതോടെ നിലച്ചുപോയ ആപ്പിളിന്റെ ടൈറ്റന്‍ രണ്ട് വര്‍ഷം മുമ്ബാണ് വീണ്ടും സജീവമായത്. നേരത്തെ ആപ്പിളിന്റെ ജീവനക്കാരനായിരുന്ന ഡഗ് ഫീല്‍ഡ് ടെസ്‌ലയില്‍ നിന്നും തിരിച്ചെത്തിയത് ടൈറ്റന്‍ പദ്ധതിക്ക് തന്നെ ഉണര്‍വാകുകയായിരുന്നു.
ആപ്പിളിന് അടുത്തിടെ കാലിഫോര്‍ണിയയിലെ മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവറില്ലാ വാഹനങ്ങള്‍ ഓടിച്ച്‌ പരീക്ഷിക്കാനുള്ള ലൈസന്‍സ് നല്‍കിയിരുന്നു. ലിഡാര്‍ സെന്‍സറുകള്‍ അടക്കമുള്ളവ ആപ്പിള്‍ കാറില്‍ ഉപയോഗിക്കുമെന്നാണ് സൂചന. സെല്‍ഫ് ഡ്രൈവിങ്ങിന്റെ സമയത്ത് റോഡിന്റെ ത്രിഡി കാഴ്ച ലഭിക്കുന്നതിനാണ് ലിഡാര്‍ സെന്‍സറുകള്‍ ഉപയോഗിക്കുക. ഇതിനകം തന്നെ ആപ്പിളിന്റെ ഇലക്‌ട്രിക് കാറിന്റെ മാതൃകയും മറ്റും തയ്യാറായി കഴിഞ്ഞിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ കാറിന്റെ പേരടക്കം ഇത് സംബന്ധിച്ച്‌ ഒരു വിവരവും ആപ്പിള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഐഫോണുകളിലും മറ്റു ലഭ്യമായ ആപ്പിളിന്റെ പല സേവനങ്ങളും വൈദ്യുതി കാറിലും ലഭ്യമാക്കുമെന്നാണ് കരുതപ്പെടുന്നത്. വൈദ്യുതി കാറുകളുടെ ഏറ്റവും നിര്‍ണ്ണായക ഭാഗമായ ബാറ്ററിയില്‍ തന്നെയാകും ആപ്പിള്‍ ഏറ്റവും വലിയ മാറ്റം കൊണ്ടുവരിക. മോണോ സെല്‍ മാതൃകയിലായിരിക്കും ആപ്പിളിന്റെ ഇലക്‌ട്രിക് കാറിന്റെ ബാറ്ററികള്‍ നിര്‍മ്മിക്കുകയെന്നാണ് സൂചന. ഇത് സാമ്ബ്രദായിക വൈദ്യുതി കാര്‍ ബാറ്ററികളെ അപേക്ഷിച്ച്‌ കൂടുതല്‍ കാര്യക്ഷമത ആപ്പിള്‍ കാറുകള്‍ക്ക് നല്‍കും. ബാറ്ററികളുടെ മേഖലയിലെ ആപ്പിളിന്റെ മേല്‍ക്കോയ്മ വൈദ്യുതി കാറുകളുടെ നിര്‍മ്മാണത്തില്‍ ആപ്പിളിന് ഗുണകരമാകുമെന്നും കരുതപ്പെടുന്നുThe post ആപ്പിളിന്റെ ഇലക്‌ട്രിക് കാര്‍ 2024ല്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

You might also like

Leave A Reply

Your email address will not be published.