ആറ് മാസത്തിന് ശേഷം ഇതാദ്യമായി ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഒരു ദിവസം മരിച്ചവരുടെ എണ്ണം 300ല്‍ താഴെയെത്തി
251 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. 22,273 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു.1,01,69,118 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത്. 1,47,343 പേര്‍ രോഗം ബാധിച്ച് മരിച്ചു. 97,40,108 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 95.78 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് 1.45 ശതമാനത്തിലും തുടരുന്നു.അതേസമയം, കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം ഇപ്പോഴും മൂന്ന് ലക്ഷത്തില്‍ താഴെ തുടരുകയാണ്. 2,81,667 പേരാണ് രോഗം ബാധിച്ച് നിലവില്‍ ചികില്‍സയിലുള്ളത്. ഡിസംബര്‍ 19നാണ് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നത്.