ഇനിയൊരിക്കലും കഴിക്കാന്‍ സാധിക്കില്ലെന്ന് കരുതിയ ആ രുചി വീണ്ടും നാവില്‍!

0

https://www.instagram.com/p/CIqn-lHBkvA/?utm_source=ig_web_copy_link

കൈപുണ്യത്തിന് പേരുകേട്ടയാളായിരുന്നു പാചക എഴുത്തുകാരന്‍ എറിക് കിമ്മിന്റെ മുത്തശ്ശി. പത്ത് വര്‍ഷം മുമ്ബ് മുത്തശ്ശി മരിച്ചു. ഇനിയൊരിക്കലും മുത്തശ്ശിയുടെ കൈപുണ്യം രുചിക്കാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന എറിക്കിനും അച്ഛനും അമ്ബരപ്പിക്കുന്ന ഒരു അനുഭവമുണ്ടായി.എഴുത്തുകാരനായ എറിക് ട്വിറ്ററില്‍ കുറിച്ച അനുഭവത്തെ കുറിച്ചാണ് പറയുന്നത്. ഇതിനകം വൈറലായ ട്വീറ്റില്‍ മുത്തശ്ശിയുണ്ടാക്കിയ പത്ത് വര്‍ഷം പഴക്കമുള്ള ഭക്ഷണം കഴിക്കാന്‍ ഭാഗ്യം ലഭിച്ചതിനെ കുറിച്ചാണ് എറിക് കിം പറയുന്നത്.പത്ത് കൊല്ലം മുമ്ബാണ് എറിക്കിന്റെ പിതാവിന്റെ അമ്മ മരണപ്പെടുന്നത്. മരിക്കുന്നതിന് മുമ്ബ് അവര്‍ ഉണ്ടാക്കിയ ഭക്ഷണമാണ് കുടുംബത്തിന് മുന്നില്‍ കേടൊന്നും സംഭവിക്കാതെ രുചിയോടെ വീണ്ടും എത്തിയിരിക്കുന്നത്. കാരണക്കാരിയായത് എറിക്കിന്റെ അമ്മയും.ഭര്‍ത്താവിന്റെ അമ്മ പാചകം ചെയ്ത കൊറിയന്‍ ഭക്ഷണം അമ്മ സൂക്ഷിച്ചു വെക്കുകയായിരുന്നു. വര്‍ഷങ്ങളോളം കേടാകാതെയിരിക്കുന്ന ഗൊച്ചുജാങ് എന്ന റെഡ് ചില്ലി പേസ്റ്റ് ആയിരുന്നു ഇത്. അമ്മായിഅമ്മ മരിച്ചപ്പോള്‍ എറിക്കിന്റെ അമ്മ ഇത് സൂക്ഷിച്ചു വെച്ചു. എന്നെങ്കിലും ഭര്‍ത്താവിന് ഈ ഭക്ഷണം നല്‍കി സര്‍പ്രൈസ് നല്‍കുകയായിരുന്നു ലക്ഷ്യം.കാത്തിരുന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആഴ്ച്ചകള്‍ക്ക് മുമ്ബ് രാത്രി ഭക്ഷണം കഴിക്കാനിരുന്ന ഭര്‍ത്താവിനും മകനും സ്ത്രീ ഈ ഭക്ഷണം വിളമ്ബി. ഇനിയൊരിക്കലും കഴിക്കാന്‍ സാധിക്കില്ലെന്ന് കരുതിയ ആ രുചി വീണ്ടും നാവിന്‍ തുമ്ബിലെത്തിയപ്പോള്‍ തങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് എറിക് പറയുന്നു.പത്ത് വര്‍ഷം പഴക്കമുള്ള ഭക്ഷണമാണ് തങ്ങള്‍ കഴിക്കുന്നതെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് എറിക്. കാലപ്പഴകത്തിലും മുത്തശ്ശിയുടെ കൈപുണ്യം നഷ്ടമായിരുന്നില്ല. രുചിയോടെ ചിക്കനൊപ്പം മുത്തശ്ശിയുണ്ടാക്കിയ ഗൊച്ചുജാങ് വയറു നിറയെ കഴിച്ചു.എറിക്കിന്റെ ട്വീറ്റ് ഇതിനകം വൈറലാണ്. ട്വീറ്റിന് താഴെ പലരും തങ്ങള്‍ക്കുണ്ടായ സമാന അനുഭവങ്ങളും കുടുംബത്തിലെ പരമ്ബരാഗത ഭക്ഷണങ്ങളെ കുറിച്ചും പറയുന്നുണ്ട്.

You might also like

Leave A Reply

Your email address will not be published.