ഇന്ത്യയിലേക്ക് 5 ജി മൊബൈല്‍ സര്‍വ്വീസ് എത്തിക്കാന്‍ റിലയന്‍സ് ജിയോ

0

2021 പകുതിയോടെ സേവനം രാജ്യത്ത് ലഭ്യമാക്കുമെന്നാണ് കമ്ബനി സി.ഇ.ഒ മുകേഷ് അംബാനി പറഞ്ഞത്. നാലാമത് മൊബൈല്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെയാണ് നൂതന സാങ്കേതിക വിദ്യ ഇന്ത്യയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകളെപ്പറ്റി അംബാനി സൂചിപ്പിച്ചത്.ഇന്ത്യ ഇപ്പോള്‍ സാങ്കേതികമായി മുന്നില്‍ നില്‍ക്കുന്ന അവസരമാണെന്നും ഇത് തുടര്‍ന്നും കൊണ്ടുപോകാന്‍ 5 ജി സാങ്കേതികവിദ്യ സഹായകരമാകുമെന്നുമാണ് അംബാനിയുടെ അഭിപ്രായം. സ്വന്തമായി വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യയാകും റിലയന്‍സ് പ്രയോജനപ്പെടുത്തുക.നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി ഇന്ത്യ ഉയര്‍ത്തിക്കാട്ടുന്ന ‘ആത്മ നിര്‍ഭര്‍’ പദ്ദതിയില്‍ ജിയോ 5 ജി മുതല്‍കൂട്ടാകുമെന്നും റിലയന്‍സ് സി.ഇ.ഒ വാഗ്ദാനം ചെയ്യുന്നു.എന്നാല്‍ രാജ്യത്ത് 5 ജി സേവനം ലഭ്യമാകാന്‍ ഇനിയും രണ്ടു മുതല്‍ മൂന്ന് വര്‍ഷത്തെ സമയം ആവശ്യമാണെന്നാണ് ഭരതി എയര്‍ട്ടല്‍ ചെയര്‍മാനും അംബാനിയുടെ എതിരാളിയുമായസുനില്‍ മിത്തല്‍ പറയുന്നു.5 ജി സേവനത്തിനായുള്ള സ്പെക്‌ട്രം വളരെ ചെലവേറിയതാണെന്നും കൂടുതല്‍ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നുംഎയര്‍ട്ടെല്‍ വക്താക്കള്‍ വ്യക്തമാക്കി.

You might also like
Leave A Reply

Your email address will not be published.