2014-19 വരെയുള്ള കാലയളവില്‍ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. 2014ല്‍ 7,900 പുലികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2019ല്‍ 12,852 ആയി വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.കേന്ദ്രസര്‍ക്കാറിന്‍റെ പ്രവര്‍ത്തനം മാത്രമല്ല പുലികളുടെ എണ്ണം കൂടാന്‍ കാരണം. ഇതിനായി നിരവധി സംഘടനകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിനന്ദനം അവര്‍ കൂടി അര്‍ഹിക്കുന്നുവെന്ന് മോദി പറഞ്ഞു. രാജ്യത്തെ ഉല്‍പന്നങ്ങള്‍ ലോകനിലവാരത്തിലേക്ക് ഉയരണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. കോവിഡ് നിരവധി പാഠങ്ങള്‍ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. കോവിഡില്‍ വിതരണശൃഖലകള്‍ തടസപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയം ഉണ്ടായതെന്നും മോദി പറഞ്ഞു.പ്രസംഗത്തിനിടെ സിഖ് മതപണ്ഡിതരെ കുറിച്ച് മോദി പരാമര്‍ശിച്ചു. ഗുരു ഗോബിന്ദ് സിങ്, ഗുരു തേജ് ബഹാദൂര്‍, മാതാ ഗുരുജി എന്നിവരെ കുറിച്ചെല്ലാം മോദി പ്രസംഗത്തില്‍ പറഞ്ഞു.