ഇന്നലെ യു.എ.ഇയിലെ വിശ്വാസികള്‍ക്ക്​ ​’പെരുന്നാള്‍’ ആയിരുന്നു

0

വര്‍ഷത്തില്‍ രണ്ടുതവണ മാത്രം എത്തുന്ന പെരുന്നാള്‍ നമസ്​കാരത്തി​െന്‍റ അനുഭൂതിയോടെയാണ്​ വിശ്വാസികള്‍ ഇന്നലെ ജുമുഅ നമസ്​കാരത്തിനെത്തിയത്​. പുതുവസ്​ത്രങ്ങള്‍ ധരിച്ചും നേരത്തെ പള്ളിയിലെത്തിയുമാണ്​ ഒമ്ബത്​ മാസത്തിനുശേഷം പുനരാരംഭിച്ച ജുമുഅയെ അവര്‍ വരവേറ്റത്​. ജുമുഅക്ക്​ മാത്രം പരസ്​പരം കണ്ടിരുന്നവര്‍ മാസങ്ങള്‍ക്ക്​ ശേഷം വീണ്ടും കണ്ടുമുട്ടി സ്​നേഹം പങ്കിട്ടു. എന്നാല്‍, ആ​േശ്ലഷണമോ ഹസ്​തദാനമോ ഉണ്ടായിരുന്നില്ല. കൈമുട്ടുകള്‍ കൂട്ടിമുട്ടിച്ച്‌​ ഹൃദയാഭിവാദ്യം ചെയ്​തു.30 ശതമാനം പേര്‍ക്ക്​ മാത്രമായിരുന്നു പ്രവേശനമെങ്കിലും വിശ്വാസികളുടെ നിര പള്ളിയുടെ പുറത്തേക്കും പാര്‍ക്കിങ്​ സ്​ഥലങ്ങളിലേക്കും റോഡിലേക്കും നീണ്ടു. ആകെ ശേഷിയുടെ 30 ശതമാനം കവിഞ്ഞപ്പോള്‍ ചില പള്ളികളുടെ ഗേറ്റുകള്‍ അടച്ചു. എന്നാല്‍, അര മണിക്കൂറിന്​ ശേഷം വീണ്ടും ജുമുഅ നടത്തി മറ്റുള്ളവര്‍ക്ക്​ അവസരം നല്‍കി. കോവിഡ്​ മഹാമാരിയില്‍ നിന്ന്​ എത്രയും വേഗത്തില്‍ ലോകത്തിന്​ മോക്ഷം ലഭിക്ക​ട്ടെയെന്ന്​ ഇമാമുമാര്‍ പ്രാര്‍ഥിച്ചു.ഹൃദയംകൊണ്ടും നാവുകൊണ്ടും പരസ്​പരം നന്ദി പ്രകടിപ്പിക്കണം. അനുഗ്രഹങ്ങള്‍ അനുഭവിക്ക​ു​േമ്ബാള്‍ അല്ലാഹുവിനോട്​​ നന്ദിയുള്ളവരാവണമെന്നും ഇമാമുമാര്‍ ഖുതുബയില്‍ ആഹ്വാനം ചെയ്​തു.എല്ലാവരും സ്വന്തം മുസല്ലയുമായാണ്​ പള്ളികളിലെത്തിയത്​. ചില പള്ളികളില്‍ ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന മുസല്ലകള്‍ സജ്ജീകരിച്ചിരുന്നു.ബാങ്ക്​ വിളിക്കുന്നതിന്​ അര മണിക്കൂര്‍ മുമ്ബ്​​ മാത്രമാണ്​ പള്ളി തുറന്നത്​. ദുബൈയില്‍ 12.12ന് ബാങ്ക്​ വിളിച്ചു. തൊ​ട്ടുപിന്നാലെ ഖുതുബയും നമസ്​കാരവും നടത്തി. 10- 15 മിനിറ്റിനുള്ളില്‍ എല്ലാം കഴിഞ്ഞു. ശേഷം അരമണിക്കൂറിനുള്ളില്‍ പള്ളി അടച്ചു.30 ശതമാനം പേര്‍ക്ക്​ മാത്രമേ പ്രവേശനമുള്ളൂ എന്നറിഞ്ഞതോടെ 11 മണി മുതല്‍ പള്ളിയുടെ മുന്നില്‍ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു.ഗേറ്റ്​ തുറക്കുന്നതും കാത്ത്​ ഇവര്‍ പൊരിവെയിലത്ത്​ നിന്നു. പള്ളികളില്‍ അംഗശുദ്ധി വരുത്താനുള്ള സൗകര്യമുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന്​ അംഗശുദ്ധി വരുത്തി വരണമെന്ന്​ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. പ്രായമായവരും കുട്ടികളും പരമാവധി എത്തിയില്ല.എല്ലാ ആരാധനാലയങ്ങളും നേരത്തെ തുറന്നെങ്കിലും ജുമുഅ അനുവദിച്ചിരുന്നില്ല. വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ നഷ്​ടങ്ങളായിരുന്നു രണ്ട്​ പെരുന്നാള്‍ നമസ്​കാരവും ജുമുഅകളും. കോവിഡില്‍നിന്ന്​ അതിവേഗം കരകയറുന്ന യു.എ.ഇയുടെ അതിജീവനത്തി​െന്‍റഒടുവിലത്തെ നേര്‍സാക്ഷ്യമാണ്​ പള്ളികളില്‍ ജുമുഅ തുടങ്ങിയത്​.

You might also like

Leave A Reply

Your email address will not be published.