ഇന്ന് മുതല്‍ കോഴിക്കോട് ബീച്ചുകളില്‍ പ്രവേശനം നല്‍കാന്‍ ഉത്തരവ്

0

ബീച്ചുകളിലും പൊതു പാര്‍ക്കുകളിലും ഇന്ന് മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കാന്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയ്യാന്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ സംബന്ധിച്ച്‌ ഇവിടങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും.സന്ദര്‍ശകര്‍ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കൃത്യമായ ഇടവേളകളില്‍ ഇവിടങ്ങളില്‍ ശുചീകരണം നടത്തുകയും മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും. കൊവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല.എല്ലാ സന്ദര്‍ശകരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. ഇവ ലംഘിക്കുന്നുണ്ടോ എന്ന് എല്ലാ ദിവസവും പൊലീസ് പരിശോധന നടത്തുകയും അല്ലാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

You might also like
Leave A Reply

Your email address will not be published.