140 കിലോമീറ്റര്‍ നീളം വരുന്ന പാത കിഴക്കന്‍ ഇറാനെയും പടിഞ്ഞാറന്‍ അഫ്ഗാനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്.പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലെ ബന്ധം ശക്തിപ്പെടുത്താന്‍ കൂടിയാണ് ഈ പാത തുറന്നത്. ഇറാനാണ് മുഴുവന്‍ നിര്‍മാണ ചെലവും വഹിച്ചത്. അഫ്ഗാനില്‍ നിന്ന് ഇറാന് വഴി കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍, തുര്‍ക്കി, യൂറോപ്പ്, പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ചരക്ക് ഗതാഗതവും സാധ്യമാകും.