ഇത്തവണ വോട്ട് നഷ്ട്ടപ്പെട്ടവരില്‍ സാക്ഷാല്‍ മമ്മൂക്കയും ഉള്‍പ്പെട്ടിരിക്കുകയാണ്.എല്ലാ തവണയും സാധാരണ പനമ്ബള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനായി എത്താറുള്ളത്. താരത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാലാണ് വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തത്.മുന്‍ തെരഞ്ഞെടുപ്പുകളില്‍ മമ്മൂട്ടി ഇവിടെ വോട്ട് ചെയ്യാനെത്തുന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് വോട്ടില്ലെന്ന വിവരം തിരിച്ചറിഞ്ഞത്.എന്നാല്‍ ഔദ്യോഗികമായി മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഷൂട്ടിങിന്റെ തിരക്കുകള്‍ക്കിടയിലും വോട്ട് രേഖപ്പെടുത്താന്‍ താരം എത്തിയിരുന്നു, ഇത് എല്ലാ തവണയും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു.