ചാമ്ബ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍ വലിയ സമ്മര്‍ദ്ദത്തിലാണ്. ഇന്ന് മാഞ്ചസ്റ്റര്‍ ഡാര്‍ബി കൂടെ പരാജയപ്പെട്ടാല്‍ ഒലെയുയ്യെ ജോലി തന്നെ പോകും എന്ന് ആശങ്കയുണ്ട്. എന്നാല്‍ ഒലെ ഗണ്ണാര്‍ സോള്‍ഷ്യാറിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഇതുവരെയുള്ള പ്രകടനങ്ങളെ പ്രശംസിക്കുകയാണ് സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ഒലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നടത്തിയ നല്ല കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാണ് എന്ന് പെപ് പറയുന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്ന ക്ലബില്‍ ഒലെയ്ക്കുള്ള സ്ഥാനം വലുതാണ് എന്നും അദ്ദേഹം ഒരു പരിശീലകന്‍ എന്ന നിലയില്‍ കഠിന പ്രയ്ത്നം നടത്തുന്നുണ്ട് എന്നും പെപ് പറഞ്ഞു. ഫുട്ബോളില്‍ പരിശീലകര്‍ കളി ജയിച്ചാല്‍ മാലാഖമാര്‍ ആക്കപ്പെടും. കളി തോറ്റാല്‍ ചെകുത്താന്മാരും ആകും. ഇത് സാധാരണ ആണ് എന്ന് പെപ് പറയുന്നു. താന്‍ ഒലെയെ പുന്തുണയ്ക്കേണ്ട കാര്യമില്ല. അല്ലാതെ തന്നെ കരുത്തനാണ് ഒലെ എന്നും അദ്ദേഹം യുണൈറ്റഡിനെ മുന്നോട്ട് തന്നെ നയിക്കുമെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.