ഒമാനിലെ വിദേശി തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയിലേക്ക് മാറുന്നതിന് എന്‍.ഒ.സി വേണമെന്ന നിബന്ധന അടുത്ത വര്‍ഷം ആദ്യം തന്നെ എടുത്തുകളയും
മസ്കത്ത്: രാജ്യത്തിെന്റ തൊഴില്‍ നയത്തിലെ സുപ്രധാന മാറ്റമായിരിക്കും എന്‍.ഒ.സി വ്യവസ്ഥ ഒഴിവാക്കലെന്ന് ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ െഎ.െഎ.എസ്.എസ് ഉച്ചകോടിയില്‍ സംസാരിക്കവേ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദി പറഞ്ഞു. രാജ്യത്തിെന്റ സമ്ബദ്ഘടന തുറന്നുനല്‍കാന്‍ ലക്ഷ്യമിട്ടുള്ള വിഷന്‍ 2040 പദ്ധതിയുടെ ഭാഗമായാണ് എന്‍.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്. തൊഴില്‍ നിയമത്തിലെ മാറ്റത്തിനുപുറമെ പുതിയ വരുമാന നികുതി നടപ്പാക്കാനും സബ്സിഡികള്‍ ഒഴിവാക്കുന്നതുമടക്കം സാമ്ബത്തിക പരിഷ്കരണ നടപടികള്‍ക്കും പദ്ധതിയുണ്ടെന്ന് അല്‍ ബുസൈദി പറഞ്ഞു.കുറഞ്ഞ വരുമാനക്കാരായ പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തിയ ശേഷമാകും സാമ്ബത്തിക പരിഷ്കരണ പദ്ധതികള്‍ നടപ്പാക്കുകയെന്നും അല്‍ ബുസൈദി കൂട്ടിച്ചേര്‍ത്തു. ടൂറിസം മേഖലക്ക് ഉണര്വുപകരുന്നതിനും വിവിധ പദ്ധതികള്‍ നടപ്പാക്കും. ഇതിെന്റ ഭാഗമായി നൂറിലധികം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് ഒരുമാസത്തെ വിസരഹിത പ്രവേശനം അനുവദിക്കുന്നതിനും പദ്ധതിയുണ്ടെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. എന്‍.ഒ.സി ഒഴിവാക്കാനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഒമാന്‍ പ്രഖ്യാപിച്ചത്. സാമ്ബത്തിക പരിഷ്കരണ പദ്ധതികളുടെ ഭാഗമായി അടുത്ത ഏപ്രില്‍ മുതല്‍ രാജ്യത്ത് മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുമെന്ന് സുല്‍ത്താന്‍ ഉത്തരവിട്ടിരുന്നു.