ഒമാന്‍ തക്കാളിയാണ് ഇപ്പോള്‍ കൂടുതലായി വിപണിയില്‍ എത്തിത്തുടങ്ങിയത്. ഇതോടെ തക്കാളി വില പകുതിയായി കുറഞ്ഞിട്ടുണ്ട്. ശനിയാഴ്ച 350 ബൈസയില്‍ താഴെയാണ് ഒരു കിലോ തക്കാളിക്ക് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഇൗടാക്കിയത്. ഒരാഴ്ച മുമ്ബു വരെ 600 ബൈസയുടെ മുകളിലായിരുന്നു ഒരു കിലോ തക്കാളിക്ക് വില. കൂടുതല്‍ ഒമാനി തക്കാളികള്‍ വിപണിയിലെത്തുന്നതോടെ വില ഇനിയും കുറയാനാണ് സാധ്യത.ഇൗ വര്‍ഷം കൃഷിക്ക് അനുയോജ്യമായ മികച്ച കാലാവസ്ഥ ആയതിനാല്‍ മികച്ച ഉല്പാദനമാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍, ഒമാനി പച്ചക്കറി ഉല്പന്നങ്ങള്ക്ക് നല്ല വിലക്കുറവ് ഇൗ വര്‍ഷം പ്രതീക്ഷിക്കാവുന്നതാണ്.കഴിഞ്ഞ വര്‍ഷം ഒമാനില്‍ കൃഷിക്ക് പ്രതികൂലമായ കാലാവസ്ഥയായിരുന്നതിനാല്‍ ഒമാന്‍ പച്ചക്കറി സീസണിലും വലിയ വിലക്കുറവ് അനുഭവപ്പെട്ടിരുന്നില്ല.ഒമാനില്‍ ഏതാണ്ടെല്ലാ പച്ചക്കറി ഇനങ്ങളും മെച്ചപ്പെട്ട രീതിയില്‍ ഉല്പാദിപ്പിക്കുന്നുണ്ട്്. തക്കാളി, പച്ചമുളക്, കദ്ദു, കൂസ, വെള്ളരി, കോളിഫ്ലവര്‍, വെണ്ട, പാവക്ക, കുമ്ബളം, കാബേജ് തുടങ്ങിയവയെല്ലാം ഒമാനില്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ മാസങ്ങളിലാണ് ഒമാനി പച്ചക്കറികള്‍ മാര്‍ക്കറ്റിലെത്തുന്നത്. ഇൗ സീസണില്‍ ഒമാനില്‍ പച്ചക്കറികള്‍ക്ക് നല്ല വിലക്കുറവാണ് അനുഭവപ്പെടുന്നത്. ഒമാന്‍ സര്‍ക്കാറിെന്റ മികച്ച പിന്തുണയും കാര്‍ഷിക മേഖലയിലെ ആധുനികീകരണവും യന്ത്രങ്ങളുടെ ഉപയോഗവും കാരണം ഒമാനിലെ കാര്‍ഷിക ഉല്പാദനം വര്‍ഷംേതാറും വര്‍ധിക്കുകയാണ്.നിലവില്‍ ഒമാനില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് എത്തുന്ന പച്ചക്കറികള്‍ക്ക് ഉയര്‍ന്ന വിലയാണുള്ളത്.വിമാന സര്‍വിസുകള്‍ സാധാരണ ഗതി പ്രാപിക്കാത്തതാണ് ഇൗ വിലവര്‍ധനവിന് പ്രധാന കാരണം. മതിയായ സര്‍വിസുകള്‍ ഇല്ലാത്തതിനാല്‍ വിമാന കമ്ബനികള്‍ കാര്‍ഗോക്ക് വലിയ നിരക്കാണ് ഇൗടാക്കുന്നത്.ഒരു കിലോക്ക് ഒരു റിയാലോളം കാര്‍ഗോ നിരക്കുതന്നെ വരുമെന്നാണ് പച്ചക്കറി ഇറക്കുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. പച്ചക്കറികള്‍ പെെട്ടന്ന് കേടുവരുന്നതിനാല് വിമാനത്തില്‍ മാത്രമാണ് കൊണ്ടുവരാന്‍ കഴിയുക.കാര്‍ഗോ നിരക്കുകള്‍ വര്‍ധിച്ചതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് മുന്‍ വര്ഷങ്ങെളക്കാള് ഒരു റിയാലോളം കൂടുതലാണ് വിപണി നിരക്ക്. ഇന്ത്യന്‍ പച്ചമുളക്, ഇഞ്ചി, ഏത്തക്ക അടക്കം എല്ലാ ഉല്പന്നങ്ങള്ക്കും ഇൗ വിലവര്‍ധന ബാധകമായിരുന്നു.ഒമാന്‍ ഉല്പന്നങ്ങള് വിപണിയിലെത്തുന്നതോടെ ഇന്ത്യയില്‍ നിന്നടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന വിലക്കുള്ള പച്ചക്കറി ഉപഭോക്താക്കള്‍ കൈയൊഴിയും.ഇത് ഇന്ത്യയില്‍ നിന്നടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വിപണനത്തെ പ്രതികൂലമായി ബാധിക്കും. വിലയില്‍ വന്‍ വ്യത്യാസം വരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ താരതേമ്യന വില കുറഞ്ഞ ഒമാനി പച്ചക്കറി ഉല്പന്നങ്ങള്തന്നെയാണ് വാങ്ങാന്‍ താല്പര്യപ്പെടുക.