ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

0

എഴുപത് റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. 70 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മായങ്ക് അഗര്‍വാള്‍(5), പൂജാര(3) എന്നിവരുടെ വിക്കറ്റ് ആണ് നഷ്ടമായത്. ഗില്‍(35) രഹാനെ(27) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ജയത്തോടെ നാല് ടെസ്റ്റുകള്‍ ഉള്ള പരമ്ബര 1-1 എന്ന നിലയിലായി.ഒന്നാം ഇന്നിങ്ങ്‌സില്‍ ഇന്ത്യ നേടിയ 131 റ​ണ്‍​സ് ലീ​ഡിനെതിരെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് 200 റണ്‍സ് നേടാനേ കഴിഞ്ഞൊള്ളു. പാറ്റ് കമ്മിന്‍സും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്‍പ്പാണ് ഓസ്‌ട്രേലിയയെ ലീഡ് നേടാന്‍ സഹായിച്ചത്.ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 57 റണ്‍സ് നേടി. ബുംറ ആണ് ഈ കൂട്ട്കെട്ട് ഭേദിച്ചത്. 45 റണ്‍സ് നേടിയ കാമറൂണ്‍ മിൿച ബാറ്റിംഗ് ആണ് നടത്തിയത്. സിറാജ് ആണ് കാമറൂണ്‍ ഗ്രീനിനെ മടക്കിയത്. സിറാജ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് നേടി.ആദ്യ ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയയെ ഇന്ത്യ 195 റണ്‍സില്‍ ഒതുക്കി. ആരും തന്നെ അര്‍ധ സെഞ്ചുറി കാണാതെ മടങ്ങിയ ഇന്നിങ്‌സില്‍ മാര്‍നസ് ലബ്യുഷെയ്‌നായിരുന്നു (48) ഓസീസ് ടോപ്‌സ്‌കോറര്‍. 132 ബോളുകളില്‍ നാലു ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ട്രാവിസ് ഹെഡ് (38), മാത്യു വെയ്ഡ് (30) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി..

You might also like

Leave A Reply

Your email address will not be published.