ഇന്നലത്തെ വിജയത്തോടെ മെസ്സി ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്ബ്നുവില്‍ 300 വിജയങ്ങള്‍ എന്ന അപൂര്‍വ്വ നേട്ടത്തില്‍ എത്തി. 300 വിജയങ്ങള്‍ നേടിയപ്പോള്‍ ഈ വിജയങ്ങള്‍ 219 ഗോളുകള്‍ മെസ്സി നേടിയിട്ടുണ്ട്.വിജയിച്ച 300 മത്സരങ്ങളില്‍ 269 മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ തന്നെ മെസ്സി ഉണ്ടായിരിന്നു. ബാക്കി 31 മത്സരങ്ങളില്‍ സബ്ബായും താരം എത്തി. ഇനി ഒരു ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന പെലയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ആണ് മെസ്സി കാത്തു നില്‍ക്കുന്നത്. ഇനി ഒരു ഗോള്‍ മാത്രമേ അതിന് വേണ്ടതായുള്ളൂ.