ഗ്രൂപ്പ് ഓഫ് 16 ഘട്ടത്തില്‍ ഇരുടീമുകളും ഇതിനകം തന്നെ സ്ഥാനം ബുക്ക് ചെയ്തിട്ടുണ്ട്, അതേസമയം രണ്ടാം സ്ഥാനക്കാരായ യുവെയെക്കാള്‍ മൂന്ന് പോയിന്റ് മുന്നില്‍ ആണ് ബാഴ്സ.ഇപ്പോഴത്തെ ഫോം വച്ച് നോക്കുകയാണെങ്കില്‍ ബാഴ്സക്കു പ്രശ്നങ്ങള്‍ മാത്രമേ ഉള്ളൂ.നല്ല ഒരു സ്ട്രൈക്കര്‍ ഇല്ലാത്തതും അതുപോലെ പരിചയകുറവ് ഉള്ള പ്രതിരോധ താരങ്ങള്‍ ബാഴ്സക്ക് തലവേദന സൃഷ്ട്ടിക്കുകയാണ്.ടീമിലെ ആകെ വേഗതയുള്ള ഒരു വിംഗര്‍ ആയിരുന്ന ഡെംബേലെക്കു പരിക്ക്,അന്‍സൂ ഫാട്ടി പരിക്ക് മൂലം ഇപ്പോള്‍ കളിക്കുന്നില്ല.അതുപോലെ കുട്ടിഞ്ഞോ മെസ്സി,ഗ്രീസ്മാന്‍ എന്നിവര്‍ ഒരു ടീമില്‍ കളിക്കുന്നത് ഗെയിം ടാക്റ്റിക്സിനെ ഭയങ്ങരമായി ബാധിക്കും എന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.യുവന്‍റസില്‍ ആണെങ്കില്‍ തുടക്കത്തില്‍ പതറി എങ്കിലും ഇപ്പോള്‍ വീണ്ടും വിജയവഴിയിലേക്ക് തിരിച്ചുവരുന്ന ലക്ഷണം കാണിക്കുന്നുണ്ട്.