കാര്‍ഷിക നിയമം അദാനിക്ക് വേണ്ടിയോ

0

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമം കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയെന്നതിന് പുതിയ തെളിവ്.അദാനിഗ്രൂപ്പിന്റെ ഇരുപതോളം കാര്‍ഷിക കമ്ബനികള്‍ മോദി സര്‍ക്കാറിന്റെ കാലത്താണ് രജിസ്റ്റര്‍ ചെയ്തതെന്ന് സി.പി.ഐ.എം തെളിവ് സഹിതം പുറത്ത് വിട്ടു.

അദാനിഗ്രൂപ്പിന്റെ ഇരുപതോളം കാര്‍ഷിക കമ്ബനികളുടെ പേര് പുറത്ത് വിട്ടുകൊണ്ടാണ് സിപിഐഎമ്മിന്റെ ട്വീറ്റ്. അദാനി ഗ്രൂപ്പ് പുതുതായി ആരംഭിച്ച കാര്‍ഷിക ചരക്ക് കമ്ബനികളുടെ എണ്ണം നോക്കിയാല്‍ കാര്‍ഷിക നിയമം ആര്‍ക്കുവേണ്ടിയാണെന്ന് വെളിവാകുമെന്നാണ് സിപിഐഎം ആരോപണം.അദാനിയുടെ 22 കാര്‍ഷിക ചരക്കു കടത്തു കമ്ബനികളില്‍ 20ഉം മോദിയുടെ കാലത്താണ് രൂപപ്പെട്ടത്. ഇത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ള സര്‍ക്കാരാണ് സി.പി.ഐ.എം കുറിച്ചു.2014ല്‍ അഞ്ച് കമ്ബനികള്‍ക്കും 2016ല്‍ രണ്ട് കമ്ബനികള്‍ക്കുമാണ് അനുമതി ലഭിച്ചത്. അദാനി അഗ്രി ലോജിസ്റ്റിക്‌സ് എന്ന പേരില്‍ സത്‌ന, ഹര്‍ദ, ഉജ്ജയ്ന്‍, ദേവാസ്, കത്യാര്‍, കന്നൗജ്, പാനിപ്പത്ത് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു കമ്ബനികള്‍.

You might also like

Leave A Reply

Your email address will not be published.