കാത്തിരിപ്പിനൊടുവില്‍ അത്ഭുതങ്ങള്‍ വിരിയിച്ച് അല്‍ റയ്യാന്‍ ലോകകപ്പ് സ്റ്റേഡിയം കായികലോകത്തിനായി തുറന്നുകൊടുത്തു
പാരമ്ബര്യവും ആധുനികതയും സമ്മേളിച്ച 2022 ലോകകപ്പിെന്റ നാലാമത് സ്േറ്റഡിയമാണ് രണ്ടുകൊല്ലം മുേമ്ബ ഖത്തര്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. അമീര്‍ കപ്പിെന്റ ഫൈനല്‍ നടത്തിയായിരുന്നു ഉദ്ഘാടനം. ഫൈനല്‍ പോരാട്ടത്തില്‍ അല്‍ അറബിയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്പിച്ച് അല്‍ സദ്ദ് കിരീടം നേടി. ബഗ്ദാദ് ബൂ ജനാഹ് ആണ് അല്‍സദ്ദിനായി രണ്ടുഗോളുകളും നേടിയത്. കാഴ്ചയില്‍ കണ്ണഞ്ചിപ്പിക്കുന്നതും സാംസ്കാരികമായി ഏറെ പ്രധാനപ്പെട്ടതുമായ സ്റ്റേഡിയമാണ് അല്‍ റയ്യാന്‍. അല്‍ റയ്യാന്‍ ക്ലബിെന്റ ഹോം ഗ്രൗണ്ടായ അഹ്മദ് ബിന്‍ അലി സ്റ്റേഡിയം പൊളിച്ചാണ് പുതിയത് നിര്‍മിച്ചിരിക്കുന്നത്. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുള്‍പ്പെടെ ലോകകപ്പിെന്റ ഏഴ് മത്സരങ്ങള്‍ക്കാണ് അല്‍റയ്യാന്‍ വേദിയാവുക. ലോകകപ്പിന് ശേഷം സ്റ്റേഡിയത്തിെന്റ മുഴുവന്‍ സൗകര്യങ്ങളും ആസ്വദിക്കാന്‍ വിധത്തില്‍ ക്ലബിെന്റ ഹോം ഗ്രൗണ്ടായി സ്റ്റേഡിയം മാറും. 40000 പേര്‍ക്കാണ് ഇരിപ്പിടം. ലോകകപ്പ് കഴിയുന്നതോടെ ഇരിപ്പിടങ്ങളുടെ എണ്ണം 20000 ആക്കി ചുരുക്കും.സാംസ്കാരികത്തനിമക്കും പാരമ്ബര്യത്തിനും പേരുകേട്ട ഖത്തറിെന്റ ചരിത്ര നഗരമാണ് അല്‍ റയ്യാന്‍. ഈ പാരമ്ബര്യത്തിനും സാംസ്കാരിക മൂല്യങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കിക്കൊണ്ടാണ് സ്റ്റേഡിയത്തിെന്റ രൂപകല്പനയും നിര്‍വഹിച്ചിരിക്കുന്നത്. ഖത്തറിെന്റ കഥ പറയുന്ന വേദിയായി റയ്യാന്‍ സ്റ്റേഡിയം മാറിക്കഴിഞ്ഞു.അഞ്ച് ഡെക്കറേറ്റിവ് പാറ്റേണുകളിലും രൂപത്തിലുമായാണ് നിര്‍മിച്ചിരിക്കുന്നത്. ഖത്തരി സമൂഹത്തില്‍ കുടുംബത്തിെന്റ പ്രാധാന്യം, മരുഭൂമിയും വന്യജീവി ആവാസ വ്യവസ്ഥയും പരിസ്ഥിതിയും, ഖത്തറിെന്റ സാമ്ബത്തിക മുന്നേറ്റത്തിന് അടിത്തറ പാകിയ ആഭ്യന്തര, രാജ്യാന്തര വാണിജ്യ വ്യവഹാരങ്ങള്‍ എന്നിവയെയാണ് ഈ പാറ്റേണുകള്‍ പ്രതിഫലിപ്പിക്കുന്നത്.ഷീല്‍ഡ് പാറ്റേണ്‍ ഖത്തറുമായും പ്രത്യേകിച്ച് റയ്യാനുമായും ബന്ധപ്പെട്ട് കിടക്കുന്നു. മറ്റെല്ലാ പാറ്റേണുകളുമായും ചേരുന്ന ഇത് രാജ്യത്തോടുള്ള കൂറ്, ഐക്യം, ശക്തി എന്നിവയെയാണ് പ്രതിനിധാനം ചെയ്യുന്നത്. ദോഹ മെേട്രാ ഗ്രീന്‍ ലൈനിലെ ഒരറ്റമായ അല്‍ റിഫ സ്റ്റേഷനില്‍ നിന്നും അല്‍ റയ്യാന്‍ സ്റ്റേഡിയത്തിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ.