കേന്ദ്ര കാര്‍ഷിക ദ്രോഹ ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ ‘ദേശവിരുദ്ധ’ ഘടകങ്ങളില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് തിക്കെറ്റ്
അത്തരത്തിലുള്ള ആളുകളുണ്ടെങ്കില്‍ അവരെ പുകച്ചു പുറത്തുചാടിക്കണമെന്നും അദ്ദേഹം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളോട് ആവശ്യപ്പെട്ടു.’കര്‍ഷക സമരത്തില്‍ ‘ദേശവിരുദ്ധ’ ഘടകങ്ങളില്ല. ഉണ്ടെങ്കില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അവരെ പിടികൂടണം. നിരോധിത സംഘടനയിലെ ആളുകള്‍ ഞങ്ങളുടെ ഇടയില്‍ കറങ്ങുന്നുണ്ടെങ്കില്‍ അവരെ നിയമത്തിനുമുന്നിലെത്തിക്കണം. അത്തരത്തിലുള്ള ആരെയും ഞങ്ങള്‍ കണ്ടിട്ടില്ല, ഉണ്ടെങ്കില്‍ ഞങ്ങള്‍ തന്നെ പിടികൂടിയിരിക്കും’ -അദ്ദേഹം പറഞ്ഞു.ഡല്‍ഹി-ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ചു. ഞങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലേക്ക് ശ്രദ്ദ നല്‍കാന്‍ സര്‍ക്കാരിന് ഒരു സന്ദേശം നല്‍കുകയാണ് മാര്‍ച്ചിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.