കേരളത്തിലെ ഒന്നാം നമ്ബര്‍ ഡിജിറ്റല്‍ ട്യൂഷന്‍ ആപ്പായ 90+ മൈ ട്യൂഷന്‍ ആപ്പ് ഇതിനോടകം മൂന്നു ലക്ഷത്തിലധികം കുട്ടികളുടെ പഠന സഹായി ആയി മാറി കഴിഞ്ഞു
വിപുലമായ അനിമേറ്റഡ് ദൃശ്യങ്ങളുടെ സഹായത്തോടെ കുട്ടികളിലേക്ക് പാഠഭാഗങ്ങള്‍ എത്തിക്കുന്ന രീതിയാണ് 90+ മൈ ട്യൂഷന്‍ ആപ്പിന്റേത്.കേരളാ സ്റ്റേറ്റ് സിലബസിലെ 5-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അവരുടെ അക്കാദമിക് സിലബസ് പാഠപുസ്തകത്തിലേത് പോല വളരെ എളുപ്പത്തില്‍ പഠിക്കാന്‍ സാധിക്കുമെന്നതാണ് മൈ ട്യൂഷന്‍ ആപ്പിനെ പ്രിയങ്കരമാക്കുന്നത്. അനിമേറ്റഡ് ദൃശ്യങ്ങള്‍ കുട്ടികള്‍ക്ക് ഓരോ കോണ്‍സെപ്റ്റിനെ കുറിച്ചും ആഴത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്നു.സാധാരണ ട്യൂഷന്‍ ഫീസിനെക്കാള്‍ കുറഞ്ഞ ഫീസ് മാത്രമാണ് ആപ്പിലൂടെയുള്ള പഠനത്തിന് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ വലിയ തുക ചെലവാക്കാതെ തന്നെ കുട്ടികള്‍ക്ക് മികച്ച പഠനം നല്‍കാന്‍ സാധിക്കുമെന്നത് മാതാപിതാക്കള്‍ക്കും ആശ്വാസമാവുകയാണ്. കേരളാ സിലബസിലെ കുട്ടികള്‍ക്കാണ് 90പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെയുള്ള പഠനം സാധ്യമാവുക.വിഷയങ്ങളിലെ വിദഗ്ധര്‍ നയിക്കുന്ന വിശദമായ ക്ലാസുകള്‍ മികച്ച വിഡിയോ ക്വാളിറ്റിയില്‍ ആപ്പില്‍ ലഭ്യമാണ്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പിന്നീട് ഇന്റര്‍നെറ്റ് ആവശ്യമില്ല എന്നതും 90പ്ലസിന്റെ പ്രത്യേകതയാണ്.