നന്മണ്ട ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എല്‍.ഡി.എഫ് അംഗം അഭിന്‍ രാജ് കോവിഡ് സമ്ബര്‍ക്കപ്പട്ടികയില്‍ പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായതിനാലും കുന്ദമംഗലം േബ്ലാക്ക് പഞ്ചായത്തില്‍ കുമാരനെല്ലൂര്‍ ഡിവിഷനില്‍നിന്ന് സി.പി.എം സ്വതന്ത്രയായി വിജയിച്ച രാജിത മൂത്തേടത്തുമാണ് പി.പി.ഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. നന്മണ്ടയില് 16 വാര്‍ഡിലെയും സ്ഥാനാര്‍ഥികള്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തശേഷം അവസാനമായാണ് അഭിന്‍ രാജ് പ്രതിജ്ഞ ചൊല്ലാനെത്തിയത്. സ്വയം കാറോടിച്ച് വന്നാണ് ചടങ്ങില്‍ പങ്കെടുത്തത്.ഭരണ സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ അഭിന്‍ രാജ് ആറാം വാര്‍ഡായ കുന്നത്തെരുവില്നിന്ന് 181 വോട്ടിെന്റ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കുന്ദമംഗലത്ത് എല്ലാ അംഗങ്ങളുടെയും പ്രതിജ്ഞ കഴിഞ്ഞ ശേഷമാണ് രാജിത േബ്ലാക്ക് ഹാളിലെത്തിയത്. എം.എ. സൗദ ടീച്ചര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഫറോക്ക് നഗരസഭ ഒന്നാം ഡിവിഷനില്‍നിന്ന് വിജയിച്ച മുസ്ലിം ലീഗ് പ്രതിനിധി കെ. കുമാരെന്റ മൂത്ത മകന് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇദ്ദേഹം ക്വാറന്റീനില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച പത്തരയോടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ഫറോക്ക് റോയല്‍ അലയന്‍സ് ഓഡിറ്റോറിയത്തിനു സമീപം കുമാരന് വന്നിരുന്നു.ക്വാറന്റീനില്‍ കഴിയുന്നതിനാല്‍ അകത്തേക്ക് പ്രവേശിച്ചില്ല. ഓഡിറ്റോറിയത്തിെന്റ പിറകുവശത്തുനിന്നു നഗരസഭ അധികൃതര്‍ നല്കിയ പി.പി.ഇ കിറ്റ് ധരിച്ചു നിന്നു. 37 കൗണ്‍സിലര്‍മാരും സത്യപ്രതിജ്ഞ ചൊല്ലിയതിനു ശേഷമാണ് കെ. കുമാരന് സ്റ്റേജിലേക്ക് കയറിയത്. പ്രതിജ്ഞ ചൊല്ലി കഴിഞ്ഞ് അദ്ദേഹം ഉടനെ തന്നെ വീട്ടിലേക്ക് തിരിച്ചു.