24 മണിക്കൂറിനുള്ളില്‍ ആദ്യത്തെയാള്‍ക്ക് വാക്സിന് നല്‍കുമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.ഫെഡ്എക്സ്, യു.പി.എസ് തുടങ്ങിയവയുടെ സഹകരണത്തോടെ എല്ലാ സംസ്ഥാനങ്ങളിലും വാക്സിന് എത്തിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആര്‍ക്ക് ആദ്യം വാക്സിന് നല്‍കണമെന്ന് അതാത് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് തീരുമാനിക്കാം.ആരോഗ്യപ്രവര്‍ത്തകര്‍ക്കും നഴ്സിങ് ഹോമുകളിലെ അന്തേവാസികള്‍ക്കുമാവും ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുക. ഫൈസറും ജര്‍മന്‍ കമ്ബനിയായ ബയോടെകും ചേര്‍ന്നാണ് വാക്സിന് വികസിപ്പിച്ചത്.നേരത്തെ ബ്രിട്ടനും കോവിഡ് വാക്സിന് അംഗീകാരം നല്‍കിയിരുന്നു. യു.കെയും ഫൈസറിന്‍െറ വാക്സിന് തന്നെയാണ് ഉപയോഗിക്കുന്നത്. ബഹ്റൈന്‍, കാനഡ, സൗദി അറേബ്യ, മെക്സികോ തുടങ്ങിയ രാജ്യങ്ങളും ഫൈസറുമായി വാക്സിന് വിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ട്.