കോവിഡ് മഹാമാരിയില്‍ നിന്നും അതിവേഗം കരകയറും

0

ലോകത്ത് കൊവിഡ് മഹാമാരിയില്‍ നിന്നും അതിവേഗം മുക്തമാകുന്ന രാജ്യമാകും യുഎഇയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. രാജ്യത്തെ സ്ഥാപനങ്ങള്‍ക്ക് ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള കഴിവുണ്ടെന്ന് തെളിയിച്ചതാണെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.ആഗോള തലത്തില്‍ ശ്രദ്ധേയമായ സാങ്കേതിക വാരാഘോഷമായ ജൈടെക്‌സ് എന്ന സാങ്കേതിക ഇവന്റോടു കൂടി 2020 അവസാനിക്കുമ്ബോള്‍ 2021 സാക്ഷ്യം വഹിക്കുക വലിയ വിപ്ലവത്തിനാണെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. 2020ലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക പരിപാടിയാണ് ജൈടെക്‌സ് എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

You might also like
Leave A Reply

Your email address will not be published.