കോ​വി​ഡ്-19 കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ രാ​ജ്യ​ത്തെ ഏ​ഷ്യ​ന്‍ പ്ര​വാ​സി​ക​ള്‍​ക്ക് ഖ​ത്ത​ര്‍ ചാ​രി​റ്റി ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു

0

വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വ​ള​ന്‍​റി​യ​ര്‍​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഭ​ക്ഷ്യ വി​ത​ര​ണം ന​ട​ത്തി​യ​ത്. ആ​റ് പ്ര​വാ​സി സ​മൂ​ഹ​ത്തി​ല്‍​നി​ന്നു​ള്ള 236 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി 800 ഭ​ക്ഷ്യ കി​റ്റു​ക​ളാ​ണ് ഖ​ത്ത​ര്‍ ചാ​രി​റ്റി വി​ത​ര​ണം ചെ​യ്ത​ത്. കോ​വി​ഡ്-19 പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് ജീ​വി​തം ദു​രി​ത​ത്തി​ലാ​യ​വ​ര്‍​ക്ക് സാ​ന്ത്വ​ന​മേ​കു​ക​യെ​ന്ന ഖ​ത്ത​ര്‍ ചാ​രി​റ്റി​യു​ടെ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഭ​ക്ഷ്യ വി​ത​ര​ണം.രാ​ജ്യ​ത്തെ വി​വി​ധ ഏ​ജ​ന്‍​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്‌ കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഖ​ത്ത​ര്‍ ചാ​രി​റ്റി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഹെ​ല്‍​ത്ത് ബാ​ഗു​ക​ളും ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ലീ​ഫ് ലെ​റ്റു​ക​ള്‍ പോ​ലെ​യു​ള്ള വ​സ്​​തു​ക്ക​ളും കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ര്‍​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ളും ഇ​തിെന്‍റ ഭാ​ഗ​മാ​യി ന​ല്‍​കി​യെ​ന്നും ഖ​ത്ത​ര്‍ ചാ​രി​റ്റി ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെന്‍റ് വി​ഭാ​ഗം മേ​ധാ​വി ജാ​സിം അ​ല്‍ ഇ​മാ​ദി പ​റ​ഞ്ഞു.കോ​വി​ഡ്-19 പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ള്‍ ഖ​ത്ത​ര്‍ ചാ​രി​റ്റി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ല്‍ ഇ​മാ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു. കോ​വി​ഡ്-19 മ​ഹാ​മാ​രി പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​ന് ശേ​ഷം 13262 ഭ​ക്ഷ്യ കി​റ്റു​ക​ളാ​ണ് ഖ​ത്ത​ര്‍ ചാ​രി​റ്റി വി​ത​ര​ണം ചെ​യ്ത​ത്. അ​റ​ബ്, ഏ​ഷ്യ​ന്‍, ആ​ഫ്രി​ക്ക​ന്‍ സ​മൂ​ഹ​ങ്ങ​ളി​ല്‍ നി​ന്നാ​യി 53048 പേ​ര്‍ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി​ട്ടു​ണ്ട്.

You might also like
Leave A Reply

Your email address will not be published.