വെള്ളിയാഴ്ച രാവിലെ കോര്‍ണിഷില്‍ നടന്ന ദേശീയ ആഘോഷ പരിപാടികളില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പങ്കെടുത്തു. കോവിഡ് പ്രതിരോധ നടപടികളെല്ലാം പാലിച്ചായിരുന്നു പരിപാടികള്‍. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയും പങ്കെടുത്തു. അമീറിെന്റ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ് ജാസിം ബിന്‍ ഖലീഫ ആല്‍ഥാനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ശൂറ കൗണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് ആല്മഹ്മൂദ്, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, കമാന്‍ഡര്‍ ഓഫ് യു.എസ് എയര്‍ഫോഴ്സസ് സെന്‍ട്രല്‍ കമാന്‍ഡ് ലെഫ്റ്റനന്റ് ജനറല്‍ ഗ്രിഗൊറി ഗില്ലറ്റ് എന്നിവരും പങ്കെടുത്തു.ദേശീയ ഗാനാലാപനത്തിനും ദേശീയ ദിനാഘോഷത്തിെന്റ അടയാളമായ 18 വെടിെപാട്ടിക്കലിനും ശേഷമാണ് പരേഡ് തുടങ്ങിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്നണിപ്പോരാളികളായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ജീവനക്കാര്‍, സന്നദ്ധസേവകര്‍ തുടങ്ങിയവര്‍ അണിനിരന്ന വൈറ്റ് ആര്‍മിയാണ് പരേഡില്‍ ആദ്യം അണിനിരന്നത്. സായുധസേനാംഗങ്ങള്‍ ഇവര്‍ക്ക് ആദരമര്‍പ്പിക്കുന്ന ഗാനം ആലപിച്ചു.ദേശീയദിന പരേഡ് വീക്ഷിക്കുന്ന പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്ഥാനിപിന്നീട് ആംഡ്ഫോഴ്സിെന്റ വിവിധ ഇന്ഫെന്ററികള് അണിനിരന്നു. എയര്‍ഫോഴ്സ് നേവല്‍ ഫോഴ്സ്, സ്പെഷല്‍ ഫോഴ്സുകള്‍, മിലിറ്ററി പൊലീസ്, സപ്പോര്‍ട്ട് ഫോഴ്സുകള്‍, അമീരി ഗാര്‍ഡ് തുടങ്ങിയ സേനകളും പരേഡില്‍ അണിനിരന്നു. വിവിധ സൈനിക വാഹനങ്ങള്‍ കൊഴുപ്പേകി. പാരച്യൂട്ട് പ്രകടനവും ഉണ്ടായിരുന്നു. പിന്നീട് ആഭ്യന്തര മന്ത്രാലയത്തിെന്റയും സിവില്‍ ഡിഫന്സിെന്റയും സേനകള്‍ അണിനിരന്നു. മിലിറ്ററി പൊലീസ്, റെസ്ക്യൂ പൊലീസ് ഡിപ്പാര്‍ട്മെന്റ് (അല്ഫാസ), ഇേന്റണല്‍ സെക്യൂരിറ്റി ഫോഴ്സ് (ലഖ്വിയ) തുടങ്ങിയവര്‍ അണിനിരന്നു. കുതിരപ്പുറത്തുള്ള സേനാംഗങ്ങളും ഒട്ടകപ്പുറത്തേറിയ സേനാംഗങ്ങളും കണ്ണിന് ഇമ്ബമുള്ള കാഴ്ചകളായിരുന്നു. വിവിധ സൈനിക വിമാനങ്ങളുടെ പ്രകടനവും ഉണ്ടായിരുന്നു. റഫാല്‍, മിറാഷ്, അപ്പാഷേ, എഫ് 15, ടൈഫൂണ്‍ തുടങ്ങിയ പോര് വിമാനങ്ങള്‍ അണിനിരന്നിരുന്നു.
നഹ്മദുക യാദല് അര്‍ശ്’ എന്നതാണ് ഇത്തവണത്തെ ദേശീയദിന മുദ്രാവാക്യം. ‘സര്‍വസ്തുതിയും പ്രഞ്ചനാഥന്’ എന്നാണ് അര്‍ഥം. മൂന്നുവര്‍ഷത്തിലധികമായി തുടരുന്ന ഉപരോധത്തിനിടയിലും ഭംഗിയായി മുന്നോട്ടുപോകാന്‍ അനുഗ്രഹം നല്‍കിയതിന് ദൈവത്തെ സ്തുതിക്കുകയാണ് രാജ്യം. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് ഭിന്നമായി ഉപരോധം അവസാനിക്കാനുള്ള സാധ്യതകള്‍ അടുത്തെത്തിയിരിക്കുന്നുവെന്ന ശുഭപ്രതീക്ഷയാണ് ഇത്തവണയുള്ളത്. ക്ഷണിക്കെപ്പട്ട പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും മാത്രമേ പരേഡ് കാണാന്‍ കോര്‍ണിഷിലേക്ക് പ്രവേശനാനുമതിയുണ്ടായിരുന്നുള്ളൂ. ദോഹ മെട്രോ രാത്രി രണ്ടുമണിവരെ പ്രവര്‍ത്തിച്ചിരുന്നു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിെന്റ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദരമായി അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മറ്റ് ക്ഷണിക്കപ്പെട്ടവര്‍ക്കും മാത്രമേ ഇത്തവണ പരേഡ് കാണാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.