ഖത്തറുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന്
എല്ലാ പാര്‍ട്ടികള്‍ക്കും തൃപ്തികരവും അന്തിമവുമായ തീരുമാനത്തിലെത്തുമെന്നാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നതെന്നും ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ഞായറാഴ്ച സമാപിച്ച ജി.സി.സി തല സുരക്ഷ ഉച്ചകോടിയില്‍ മന്ത്രി വ്യക്തമാക്കി.ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങള്‍ മുന്‍കൈയെടുക്കുകയും ശ്രമങ്ങള്‍ തുടരുകയും ചെയ്യുകയാണ്. അത് സംഭവിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തും അമേരിക്കയും നടത്തിയ ശ്രമങ്ങളെ സൗദി അറേബ്യ വിലമതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളുമായി കൂടിയാലോചിച്ച് വേണമെന്ന് അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന് വ്യക്തമാക്കി.സുസ്ഥിര കരാറിലെത്താനുള്ള ഏക മാര്‍ഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇൗ വിഷയത്തില്‍ മുഴുവന്‍ കാര്യങ്ങളും ഞങ്ങളുമായി കൂടിയാലോചിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനുമായുള്ള ചര്‍ച്ചകളുമായി ബന്ധപ്പെട്ട് എന്താണ് നടപ്പാക്കുന്നതെന്ന് ഞങ്ങളുമായും പ്രാദേശിക പങ്കാളികളുമായും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ജി.സി.സി രാജ്യങ്ങളുടെ സംയോജനത്തിനും െഎക്യത്തിനും സല്മാന് രാജാവ് അതിതാല്പര്യമാണ് കാണിക്കുന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സിലിെന്റ ശക്തിയും അതിെന്റ സംവിധാനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധത വിദേശകാര്യ മന്ത്രി എടുത്തുപറഞ്ഞു.ഇസ്രായേലുമായി നയതന്ത്ര ബന്ധം ആരംഭിക്കാന്‍ ഏക മാര്‍ഗം സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുക എന്നതാണെന്നും മധ്യപൗരസ്ത്യ വിഷയങ്ങള്‍ സംബന്ധിച്ച സൗദിയുടെ നിലപാട് മന്ത്രി വ്യക്തമാക്കി. ഫലസ്തീനും ഇസ്രായേലും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുക എന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു.